»   » സൗണ്ട് തോമയായി ദിലീപ്

സൗണ്ട് തോമയായി ദിലീപ്

Posted By:
Subscribe to Filmibeat Malayalam

ഹാട്രിക്ക് ഹിറ്റുമായി മോളിവുഡിലെ നമ്പര്‍ വണ്‍ സംവിധായകരിലൊളായി മാറിയ വൈശാഖും ജനപ്രിയ നായകന്‍ ദിലീപ് ഒന്നിയ്ക്കുന്നു.

Sound Thoma

സൗണ്ട് തോമയെന്നൊരു കിടിലന്‍ കഥാപാത്രത്തെയാണ് വൈശാഖ് ദിലീപിനായി കാത്തുവച്ചിരിയ്ക്കുന്നത്. ഡിസംബര്‍ 19ന് തൊടുപുഴയില്‍ ചിത്രീകരണമാരംഭിയ്ക്കുന്ന സൗണ്ട് തോമയിലൂടെ ദിലീപ് വീണ്ടുമൊരു ക്രിസ്ത്യന്‍ കഥാപാത്രമായാണ് പ്രത്യക്ഷപ്പെടുന്നത്. പാപ്പി അപ്പച്ചയ്ക്കും മേരിയ്ക്കുണ്ടൊരു കുഞ്ഞാടിനും ശേഷം ദിലീപ് നായകനാവുന്ന ചിത്രം വിജയചരിത്രമാവര്‍ത്തിയ്ക്കുന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിയ്ക്കാനുള്ള വെടിമരുന്നൊളിപ്പിച്ചുവച്ചാണ് സൗണ്ട് തോമയെ തിരക്കഥാകൃത്ത് ബെന്നി നായരമ്പലം വെള്ളിത്തിരയിലേക്ക് പറഞ്ഞുവിടുന്നത്. സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങളില്‍ തിളങ്ങിയ നമിത പ്രമോദാണ് നായിക. മുകേഷ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറന്മൂട്, സായ്കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ടാവും.

അനൂപാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്‍. ഷാജിയാണ് ഛായാഗ്രഹണം.

പോക്കിരിരാജ, സീനിയേഴ്‌സ്, മല്ലുസിങ് എന്നീ മൂന്നു ഹിറ്റുകള്‍ നേടിയതോടെ മലയാളത്തിലെ ഏറ്റവും മൂല്യമുള്ളള സംവിധായകനായി വൈശാഖ് മാറിക്കഴിഞ്ഞു. ദിലീപും വൈശാഖും ഒന്നിയ്ക്കുമ്പോള്‍ അത് പുതിയൊരു ഹിറ്റ് കൂട്ടുകെട്ടായി മാറുമെന്നാണ് ദിലീപ് ആരാധകര്‍

English summary
Hit filmmaker Vysakh's all set to begin work in his next 'Sound Thoma' that will have Dileep playing the titular character,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X