»   » ദിലീപും 3ഡിയില്‍

ദിലീപും 3ഡിയില്‍

Posted By:
Subscribe to Filmibeat Malayalam
വിന്‍സെന്റ് മാസ്‌റര്‍, ശിവന്‍, സന്തോഷ് ശിവന്‍, സംഗീത് ശിവന്‍, വിപിന്‍ മോഹന്‍, അമല്‍ നീരദ്, സമീര്‍ താഹിര്‍ ഛായാഗ്രഹണകലയില്‍ മികവ് തെളിയിച്ച ഇവരൊക്കെ തന്നെ പ്രശസ്തരായ സംവിധായകരാണെന്നുകൂടി തെളിയിച്ചവരാണ്. ഈ നിരയിലേക്ക് കടന്നുവരികയാണ് തഴക്കവും പഴക്കവും സിദ്ധിച്ച ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു.

ബഌക്ക് ആന്റ് വൈറ്റ് സിനിമയില്‍ തുടങ്ങിയ ഛായാഗ്രഹണവൈഭവം പതിറ്റാണ്ടുകള്‍ പിന്നിട്ട് സജീവമായി നിലനിര്‍ത്തുന്ന രാമചന്ദ്രബാബുവിന് അംഗീകാരങ്ങളുടെ വലിയതണല്‍ തന്നെ കൂട്ടിനുണ്ട്. മാന്ത്രിക താക്കോല്‍ എന്ന ത്രീ ഡി ചിത്രവുമായ് തന്റെ ആദ്യചിത്രത്തിലേക്ക് സംവിധായകന്റെ പരിവേഷത്തോടെ കടന്നുവരുമ്പോള്‍ ഒരു കാര്യം ശ്രദ്ധേയമാണ്.

മലയാളസിനിമയിലെ ആദ്യ സിനിമ സ്‌ക്കോപ്പ് ചിത്രമായ അലാവുദ്ധീനും അദ്ഭുതവിളക്കും ആദ്യ 70 എം.എം ചിത്രമായ പടയോട്ടവും ക്യാമറകണ്ണുകളില്‍ പകര്‍ത്തിയത് രാമചന്ദ്രബാബുവാണ്. സ്വന്തം സംവിധാനത്തിലൊരുങ്ങുന്ന ആദ്യചിത്രം 3 ഡിയിലാണെന്നതും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

ദിലീപ് നായകനാകുന്ന മാന്ത്രിക താക്കോലിന്റെ കഥയും രാമചന്ദ്രബാബുവിന്റേതാണ്. ഒരു മാന്ത്രികന്റേ ജീവിതകഥയിലൂടെ വികസിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ന്യൂ ടിവി വിഷ്വല്‍ സൊലൂഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ സനല്‍ തോട്ടമാണ്. തിരക്കഥാസംഭാഷണം എഴുതുന്നത് അനില്‍ മുഖത്തല,കലാസംവിധാനം ആര്‍.കെ.രാധാകൃഷ്ണന്‍.

സംവിധായകന്റെ മനസ്സിലുള്ള സിനിമയെ ക്യാമറഫ്രെയിമുകളിലൂടെ സാദ്ധ്യമാക്കുന്ന ഛായാഗ്രാഹകന്‍ തന്നെയാണ് ഒരു സിനിമ യുടെ ആദ്യത്തെ മുഴുനീള കാഴ്ചക്കാരന്‍ അയാളില്‍ എന്നും ഒരു സിനിമ ആവേശമായി നിറയും, ഛായാഗ്രാഹകന്‍ സംവിധായകനാവുന്നതിലേക്കുള്ള ഒരു പരിണാമ പ്രക്രിയ മാത്രമാണിത്. മാന്ത്രികതാക്കോലിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നതും രാമചന്ദ്രബാബുവാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam