»   » കശ്മീരില്‍ മുസ്ലീംയുവതിയെ പ്രണയിയ്ക്കാന്‍ ദിലീപ്

കശ്മീരില്‍ മുസ്ലീംയുവതിയെ പ്രണയിയ്ക്കാന്‍ ദിലീപ്

Posted By:
Subscribe to Filmibeat Malayalam

ബോബന്‍ സാമുവല്‍ ദിലീപിനെ നായകനാക്കി കശ്മീരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാന്‍ പോകുന്ന പ്രണയകഥയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ത്തന്നെ ആരാധകര്‍ ത്രില്ലിലാണ്. കാശ്മീരും ഡാര്‍ജിലിങും പശ്ചാത്തലമാകുന്ന പ്രണയകഥകള്‍ മലയാളത്തില്‍ അധികമൊന്നും ഉണ്ടായിട്ടില്ല. മുമ്പ് സംവിധായകന്‍ ജോഷി തന്റെ പല ചിത്രങ്ങളിലും കശ്മീരിനെ ലൊക്കേഷനാക്കിയിരുന്നു. എന്തായാലും ദിലീപിന്റെ പുതിയ ചിത്രത്തിലൂടെ മലയാളികള്‍ക്ക് വീണ്ടും കശ്മീര്‍ സൗന്ദര്യം ആസ്വദിയ്ക്കാനുള്ള അവസരം ലഭിയ്ക്കുകയാണ്.

ചിത്രത്തില്‍ നായികയായി അണിയറക്കാര്‍ ഒരു വടക്കേ ഇന്ത്യന്‍ സുന്ദരിയെയാണ് അന്വേഷിക്കുന്നത്. കേരളത്തില്‍ നിന്നും വടക്കേഇന്ത്യയിലെ ഒരു ഗ്രാമത്തിലെത്തുകയും അവിടെ സ്ഥിരതാമസമാക്കാന്‍ തീരുമാനിയ്ക്കുകയും ചെയ്യുന്ന യുവാവായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു മുസ്ലീം പെണ്‍കുട്ടിയുമായി ദിലീപിന്റെ കഥാപാത്രം പ്രണയത്തിലാവുകയാണ്. ഈ പ്രണയം നഷ്ടപ്പെടാതെ സഫലീകരിക്കാനുള്ള നായകന്റെ ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്.

പ്രണയത്തിനൊപ്പം തന്നെ അന്യമതക്കാര്‍ തമ്മില്‍ ഒരു വടക്കേ ഇന്ത്യന്‍ ഗ്രാമത്തില്‍ പ്രണയിക്കുമ്പോഴുണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങളും ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. കശ്മീരിന്റെ പശ്ചാത്തലത്തിലായതുകൊണ്ടുതന്നെ തീവ്രവാദവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമെല്ലാം ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ബോബന്‍ സാമുവല്‍ പറയുന്നു. മാത്രമല്ല വളരെ സര്‍പ്രൈസ് ആയി മാറുന്ന ഒരു ക്ലൈമാക്‌സ് ആയിരിക്കും ചിത്രത്തിന്റേതെന്നും സംവിധായകന്‍ വാക്കു നല്‍കുന്നു.

വൈ വി രാജേഷാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കുന്നത്. കഥ ബോബന്‍ സാമുവലിന്റേത് തന്നെയാണ്. ദിലീപിന്റെ ഡേറ്റ് സംബന്ധിച്ച് വ്യക്തത ലഭിച്ചാലുടന്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

English summary
Director Boban Samuel is in search of a North Indian artist to play the female lead in Dileep starrer film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam