»   » വൈശാഖ് ദിലീപിന്റെ കസ്റ്റഡിയില്‍

വൈശാഖ് ദിലീപിന്റെ കസ്റ്റഡിയില്‍

Posted By:
Subscribe to Filmibeat Malayalam
Dileep
സിനിമയിലെത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴേക്കും ഹാട്രിക്ക് ഹിറ്റുകളുമായി അദ്ഭുതം സൃഷ്ടിച്ചയാളാണ് സംവിധായകന്‍ വൈശാഖ്. പോക്കിരി രാജയില്‍ തുടങ്ങിയ തേരോട്ടം സീനിയേഴ്‌സിലും മല്ലുസിംഗിലും ആവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞതോടെ മോളിവുഡിലെ ഒന്നാംനിര സംവിധായകരുടെ നിരയിലേക്കുയര്‍ന്നിരിയ്ക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

മല്ലു സിംഗ് അമ്പതാംദിവസത്തിലും 26 റിലീസ് കേന്ദ്രങ്ങളില്‍ തുടരുന്നതിനിടെ പുതിയ സിനിമയുടെ ആലോചനയിലാണ് വൈശാഖ്. ഈ ഹിറ്റ് മേക്കറുടെ അടുത്ത പ്രൊജക്ട് ഏതെന്നറിയാനും അതില്‍ അഭിനയിക്കാനും പല താരങ്ങളും മോഹിയ്ക്കുന്നുണ്ടാവും. എന്നാല്‍ വൈശാഖിന്റെ ഡേറ്റ് ഒറ്റയടിയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് ഒരുതാരം. വേറാരുമല്ല ജനപ്രിയ നായകന്‍ ദിലീപാണ് വൈശാഖിനെ തന്റെ കസ്റ്റഡിയിലാക്കിയിരിക്കുന്നത്. ബെന്നി പി നായരമ്പലത്തിന്റെ തിരക്കഥയിലൊരു ദിലീപ് ചിത്രമൊരുക്കാനാണ് വൈശാഖ് ആലോചിയ്ക്കുന്നത്. 2012ലെ ദിലീപിന്റെ ക്രിസ്മസ് ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതുമാത്രമല്ല, ദിലീപിനെ തന്നെ നായകനാക്കി മറ്റൊരു പ്രൊജക്ടും വൈശാഖ് ഒരുക്കുന്നുണ്ട്. ഹ്യൂമറും ആക്ഷനും അകമ്പടിയാക്കി രാജാധിരാജ എന്ന ചിത്രമാണ് പണിപ്പുരയിലുള്ളത്. ദിലീപിന്റെ തന്നെ ഗ്രാന്റ് പ്രൊഡക്ഷന്‍സ് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയ് കൃഷ്ണ-സിബി കെ തോമസ് ടീമാണ്. ഇതും ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Director Vysakh will move on to his new project soon. This time he will be for the first time uniting with Janapriyanayakan Dileep,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam