»   » ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

Posted By:
Subscribe to Filmibeat Malayalam

ഇടയ്‌ക്കൊന്ന് പതറിയെങ്കിലും ജനപ്രിയ നായകന്‍ ദിലീപ് വീണ്ടും തന്റെ ജനപ്രിയതയിലേക്ക് തിരിച്ചുകയറുകയാണ്. സിനിമകളും ബിസിനസുമൊക്കെയായി ദിലീപിന് നിന്ന് തിരിയാന്‍ നേരമില്ലെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ജീത്തു ജോസഫ്, സിദ്ദിഖ്-ലാല്‍, റാഫി തുടങ്ങിയ പ്രമുഖ സംവിധായകര്‍ക്കൊപ്പം നവാഗതരും ദിലീന്റെ ഡേറ്റിനായി കാത്തിരിക്കുകയാണ്. വന്ന് വന്നിപ്പോള്‍ ദിലീപിന് ഡേറ്റില്ലാതെയായിരുക്കുകയാണെന്നാണ് കേള്‍ക്കുന്നത്. ദിലീപിന്റെ പുതിയ ചിത്രങ്ങളേതൊക്കെയാണെന്ന് നോക്കാം,


ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

റിലീസിനൊരുങ്ങി നില്‍ക്കുന്ന ദിലീപ് ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. മൈ ബോസിന് ശേഷം ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രചന നാരായണന്‍ കുട്ടിയും ജ്യോതി കൃഷ്ണയുമാണ് നായികമാര്‍. ട്വിസ്‌റ്റോ സസ്‌പെന്‍സോ ഒന്നും തന്നെയില്ലാതെ ജോസൂട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ദിലീപ് ആരാധകര്‍ക്ക് നവലിയ പ്രതീക്ഷയാണുള്ളത്


ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

ഷാഫി സംവിധാനം ചെയ്യുന്ന ടു കണ്‍ട്രീസ് എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്. കാനഡയിലും എറണാകുളത്തുമായി ചിത്രീകരിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. രാജപുത്ര രഞ്ജിത്ത് നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം അവസാനമാകുമ്പോഴേക്കും പൂര്‍ത്തിയാവും


ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കിങ് ലയര്‍. സിദ്ദിഖ് കഥയും തിരക്കഥയുമെഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനാണ് ജനപ്രിയനായകന്റെ നായിക. വാഴക്കുഴി ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചനാണ് ചിത്രം നിര്‍മിയ്ക്കുന്നത്.


ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

കിങ് ലയറിന് ശേഷം സുന്ദര്‍ ദാസ് സംവിധാനം ചെയ്യുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തില്‍ അഭിനയിക്കും. വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന് രചന നിര്‍വ്വഹിയ്ക്കുന്നത് ബെന്നി പി നായരമ്പലാണ്.


ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

രതീഷ് അമ്പാട്ടിന്റെ കുമാര സംഭവം എന്ന ചിത്രത്തിലാണ് അത് കഴിഞ്ഞ് ജനപ്രിയ നായകന്‍ അഭിനയിക്കുക. ഏഴു സുന്ദര രാത്രികള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ രതീഷ്- ലാല്‍ ജോസ്, ശ്യാമപ്രസാദ്, ബ്ലസി, രഞ്ജിത്ത് തുടങ്ങിയ പ്രമുഖ സംവിധായകരുടെ സഹസംവിധായകനായിരുന്നു. മുരളി ഗോപി രചന നിര്‍വഹിയ്ക്കുന്ന ചിത്രത്തിലൂടെ തമിഴ് താരം സിദ്ധാര്‍ത്ഥ് മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.


ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

വി എം വിനുവിന്റെ അസോസിയേറ്റായിരുന്ന ബൈജു രാജിന്റെ രചനയില്‍ ജോമോന്‍ സംവിധാനം ചെയ്യുന്ന ദി ലെജന്റ് എന്ന ചിത്രത്തിലും നായകന്‍ ദിലീപാണ്. ഈ ചിത്രത്തിന് അടുത്ത വര്‍ഷത്തേക്കാണ് ദിലീപ് ഡേറ്റ് നല്‍കിയിരിക്കുന്നത്.


ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

കോടി രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സായി ബാബയാണ് ദിലീപിന്റെ മറ്റൊരു ചിത്രം. സായി ബാബയുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രം വിവിധ ഭാഷകളിലായിട്ടാണ് ഒരുക്കുന്നത്. ഈ ചിത്രവും അടുത്ത വര്‍ഷത്തെ കണക്കിലാണ്


ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

പ്രശസ്ത ഛായാഗ്രഹകനായിരുന്ന രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അടുത്ത വര്‍ഷം ഏപ്രിലിലാണ് ദിലീപ് ഡേറ്റ് നല്‍കിയിരിക്കുന്നത്. സനല്‍ തോട്ടം നിര്‍മിയ്ക്കുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിന് രചന നിര്‍വ്വഹിയ്ക്കുന്നത് റാഫിയാണ്


ബിസിനസും സിനിമകളും, ദിലീപിന് നിന്നു തിരിയാന്‍ സമയമില്ല!!

ലാല്‍ ജോസിന്റെ ഒരു ചിത്രത്തില്‍ ദിലീപ് കരാറൊപ്പിട്ടതായി വാര്‍ത്തകളുണ്ട്. അതിനൊപ്പം ചില നവാഗത സംവിധായകരും ജനപ്രിചയ നായകന്റെ ഡേറ്റിനായി കാത്തിരിക്കുകയാണത്രെ.


English summary
Dileep is so much busy with number of films like Two Countries, King Lair, The Legent and etc...
Please Wait while comments are loading...

Malayalam Photos

Go to : More Photos