»   » ദിലീപിനെ 'രാക്ഷസ നടികനാ'ക്കി സിദ്ധാര്‍ത്ഥ്, അദ്ദേഹത്തെ അങ്ങനെ വിളിക്കാനുള്ള കാരണം ഇതാണ്..!

ദിലീപിനെ 'രാക്ഷസ നടികനാ'ക്കി സിദ്ധാര്‍ത്ഥ്, അദ്ദേഹത്തെ അങ്ങനെ വിളിക്കാനുള്ള കാരണം ഇതാണ്..!

Written By:
Subscribe to Filmibeat Malayalam
ദിലീപ് രാക്ഷസ നടൻ, കാരണം ഇതാണ് | filmibeat Malayalam

ദിലീപിന്റെ കരിയറില്‍ ഏറ്റവുമധികം പ്രതീക്ഷയുണര്‍ത്തുന്ന സിനിമയാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയില്‍ ശക്തമായ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സിദ്ധാര്‍ത്ഥ് മുന്‍പും തുറന്ന് പറഞ്ഞിരുന്നു.

ഏപ്രില്‍ രണ്ടിനായിരുന്നു സിനിമയിലെ ഓഡിയോ ലോഞ്ച് നടത്തിയത്. കമ്മാരസംഭവത്തിന്റെ അണിയറയിലുള്ളവരും മറ്റ് സിനിമാ മേഖലയിലെ പ്രശസ്തരും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ സിദ്ധാര്‍ത്ഥ് ദിലീപിനെ കുറിച്ച് പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

സിദ്ധാര്‍ത്ഥ് പറയുന്നത്...

കമ്മാരസംഭവം എന്ന് പറയുന്നത് വെറുമൊരു മലയാള സിനിമയല്ല. ഇന്ത്യന്‍ സിനിമയിലെ നാഴികകല്ലായി മാറാന്‍ പോവുന്ന സിനിമയായിരിക്കും. തമിഴില്‍ ശങ്കറിനൊപ്പമാണ് താന്‍ അരങ്ങേറ്റം കുറിച്ചത്. തെലുങ്കില്‍ പ്രഭുദേവയ്‌ക്കൊപ്പം, ബോളിവുഡില്‍ ആമിര്‍ ഖാന്‍, മലയാളത്തില്‍ ദിലീപേട്ടനൊപ്പവുമായിരുന്നു തന്റെ അരങ്ങേറ്റം. ദിലീപേട്ടന്റെ കരിയറിലെ ഏറ്റവും മനോഹരമായ സിനിമ കമ്മാരസംഭവമാണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ താന്‍ കണ്ടിട്ടുണ്ട്. അദ്ദേഹത്തെ പ്രത്യേകമായി ഒരു പേരില്‍ വിളിക്കാം. തമിഴില്‍ പറയുകയാണെങ്കില്‍ അത് രാക്ഷസനടികന്‍ എന്നായിരിക്കുമെന്നാണ് സിദ്ധാര്‍ത്ഥ് പറുന്നത്. കാരണം ഒപ്പം വര്‍ക്ക് ചെയ്യുന്നവരെ അതിശയിപ്പിക്കുന്ന തരത്തിലാണ് ദിലീപിന്റെ പെര്‍ഫോമന്‍സ് എന്നും സിദ്ധാര്‍ത്ഥ് പറയുന്നു.മലയാള സിനിമയെ കുറിച്ച്

17 വര്‍ഷങ്ങള്‍ കാത്തിരുന്നതിന് ശേഷമാണ് താന്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ കാത്തിരുന്നത്. കമ്മാരസംഭവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അതിന് നന്ദിയുണ്ടെന്ന് സിദ്ധാര്‍ത്ഥ് പറയുന്നു. ദിലീപിനെ കുറിച്ച് മാത്രമല്ല മലയാള സിനിമകളെ കുറിച്ചും സിദ്ധാര്‍ത്ഥിന് അഭിപ്രായമുണ്ട്. താന്‍ മലയാള സിനിമകള്‍ കണ്ടിട്ടാണ് വളര്‍ന്നത്. തിരുവന്തപുരത്തും കൊച്ചിയിലും കുറെ കാലം ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും വലിയൊരു ആരാധകനാണ് താനെന്നും സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിരുന്നു. ഭരതന്‍, സിബി മലയില്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ അവരുടെയെല്ലാം സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നത്.മുരളി ഗോപി..

സിനിമയ്ക്ക് പിന്നിലെ ഓരോ അണിയറ പ്രവര്‍ത്തകരുടെയും കഷ്ടപാടുകളെയും സിദ്ധാര്‍ത്ഥ് എടുത്ത് പറഞ്ഞിരുന്നു. സിനിമയുടെ ഏറ്റവും വലിയ ഘടകം എന്ന് പറഞ്ഞാല്‍ എഴുത്ത്, കണ്ണ്, വായ, ചെവി, മനസ് എല്ലാം മുരളി ഗോപിയാണ്. അദ്ദേഹമൊരു ഇതിഹാസമാണെന്നും ഇന്റലിജെന്റാണെന്നും താരം പറയുന്നു. എനിക്ക് ചിലരോട് നന്ദി പറയാനുണ്ട്. ജോഷി സാറിന്റെ ആരാധകനാണെന്നും അദ്ദേഹത്തെ സ്‌നേഹിക്കുന്നുണ്ടെന്നും പറയുന്നു. മാത്രമല്ല സംവിധായകന്‍ ബ്ലെസിയോട് അടുത്ത സിനിമയില്‍ തനിക്ക് ഒരു വേഷം തരണമെന്നും സിദ്ധാര്‍ത്ഥ് പറയുന്നു. രതീഷ് അമ്പാട്ട് താന്‍ ഇതുവരെ കണ്ടതിലുള്ള മികച്ചൊരു സുഹൃത്താണെന്നും നല്ല സംവിധായകനാണെന്നും താരം പറയുന്നു.സിദ്ധാര്‍ത്ഥിന്റെ കഥാപാത്രം..

കമ്മാരസംഭവത്തില്‍ ദിലീപ് കമ്മാരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തെ അവതിരിപ്പിക്കുമ്പോള്‍ സിദ്ധാര്‍ത്ഥ് ഓതേനന്‍ നമ്പ്യാര്‍ എന്ന വേഷത്തിലാണ് വരുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന ടീസര്‍, പോസ്റ്റര്‍, ട്രെയിലര്‍ എല്ലാം സൂചിപ്പിക്കുന്നത് ദിലീപിനൊപ്പം നില്‍ക്കുന്ന ശക്തമായ കഥാപാത്രം തന്നെയാണ് ഓതേനന്‍ നമ്പ്യാര്‍ എന്നാണ്. ദിലീപിനൊപ്പം മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളില്‍ തന്നെയാണ് സിദ്ധാര്‍ത്ഥും അഭിനയിക്കുന്നത്. സിനിമയ്ക്ക് വേണ്ടി മലയാളത്തില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് സിദ്ധാര്‍ത്ഥ് തന്നെയായിരുന്നു. ഏറെ കഷ്ടപ്പെട്ടിട്ടാണ് താന്‍ അത് ചെയ്തിരുന്നതെന്ന് താരം മുന്‍പ് തന്നെ പറഞ്ഞിരുന്നു.


റിലീസിനൊരുങ്ങുന്നു..

ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏപ്രില്‍ 6 ന് സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു. എന്നാല്‍ വിഷുവിന് മുന്നോടിയായി സിനിമയുടെ റിലീസ് ഉണ്ടാവുമെന്ന് തന്നെയാണ് കരുതുന്നത്. സെന്‍സര്‍ ബോര്‍ഡ് നടപടികളില്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ ഉടനടി തന്നെ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ രാമലീലയുടെ വിജയത്തിന് ശേഷം ദിലീപിന്റെ മാസ് സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കമ്മാരസംഭവം ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണെന്നാണ് റിലീസിന് മുന്‍പ് തന്നെ വിധിയെഴുതിയിരിക്കുന്നത്.
താടി വളര്‍ത്തിയ കഥ പറഞ്ഞ് ദിലീപേട്ടന്‍ തേച്ചൊട്ടിച്ച് കളഞ്ഞു! ഇതിലും മികച്ച മറുപടി സ്വപ്‌നങ്ങളിലെന്ന് ട്രോളന്മാര്‍!!


ദിലീപിന്റെ ഓരോ വാക്കിനും കൈയടി, കമ്മാരസംഭവം ഓഡിയോ ലോഞ്ച് വീഡിയോയില്‍ സംഗീത സംവിധായകനില്ല!

English summary
Dileep is fondly called as 'Rakshasanadikan', says actor Siddharth!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X