»   » പുറത്തിറങ്ങി, ഇനിയെന്താണ് ദിലീപിന്റെ പ്ലാന്‍, അടുത്ത സിനിമയിലേക്ക് കടക്കുമോ കണക്ക് തീര്‍ക്കുമോ?

പുറത്തിറങ്ങി, ഇനിയെന്താണ് ദിലീപിന്റെ പ്ലാന്‍, അടുത്ത സിനിമയിലേക്ക് കടക്കുമോ കണക്ക് തീര്‍ക്കുമോ?

Posted By: Rohini
Subscribe to Filmibeat Malayalam

എണ്‍പത്തിയഞ്ച് ദിവത്തെ ജയില്‍ ജീവിതം കഴിഞ്ഞ് ദിലീപ് ഇന്നലെ, ഒക്ടോബര്‍ 3 ന് ആലുവയിലെ സ്വവസതിയില്‍ എത്തി. ആരാധകരുടെയും ഉറ്റസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സന്തോഷവും ആര്‍പ്പുവിളിയും ദിലീപിന് കൂടുതല്‍ ഉന്മേഷം നല്‍കി.

കാവ്യയുടെ മുഖത്ത് എന്താ ഒരു ചിരി.. ദിലീപിനെ ഇത്രയേറെ സ്‌നേഹിച്ചിരുന്നോ...???

ഇന്ന് (ഒക്ടോബര്‍ 4) കാവ്യയും ദിലീപും അഭിഭാഷകന്‍ രാമന്‍ പിള്ളയെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയിരുന്നു. മൂന്ന് മാസത്തെ ജയില്‍ ജീവിതം കഴിഞ്ഞു വന്ന ദിലീപിന്റെ അടുത്ത പരിപാടി എന്താണെന്നാണ് ഇനി ആരാധകര്‍ക്ക് അറിയേണ്ടത്.

കണക്കു തീര്‍ക്കുമോ..?

ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ദിലീപ് തനിക്കെതിരെ സംസാരിച്ചവരോട് കണക്ക് തീര്‍ക്കും എന്ന തരത്തിലാണ് ഗോസിപ്പികളുടെ പോക്ക്. എന്നാല്‍ അങ്ങനെ ഒരു ചിന്തയേ ദിലീപിനില്ല. ഇപ്പോള്‍ നടന് ആവശ്യം അല്‍പം മനസമാധാനമാണ്.

കുടുംബത്തിനൊപ്പം

മൂന്ന് മാസത്തോളമായി കുടുംബത്തെ പിരിഞ്ഞ് കഴിയുകയാണ് ദിലീപ്. ഇനി കുറച്ച് നാള്‍ എങ്ങും പോകാതെ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് നിലവില്‍ ദിലീപിന്റെ പരിപാടി.

രാമലീല ആഘോഷം

അതിനിടയില്‍ ജയിലില്‍ കഴിയുമ്പോള്‍ റിലീസായ രാമലീലയുടെ വിജയം ആഘോഷിക്കും. ആരാധകര്‍ക്കും ചിത്രത്തിന്റെ അണിയറപ്രവര്‍ക്കര്‍ക്കുമൊപ്പം രാമലീലയുടെ വിജയം ആഘോഷിക്കുന്ന പരിപാടി ലിസ്റ്റിലുണ്ട്.

കമ്മാരസംഭവം തുടരും

കമ്മാര സംഭവം എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കവെയാണ് ദിലീപ് അറസ്റ്റിലായത്. അധികം വൈകാതെ ചിത്രത്തിന്റെ ഷൂട്ടിങ് ദിലീപ് പുനരാരംഭിയ്ക്കും. ഇപ്പോള്‍ തന്നെ ദിലീപ് കാരണം സിനിമയ്ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിയ്ക്കുന്നത്.

പുതിയ ചിത്രങ്ങള്‍

അത് കഴിഞ്ഞ് പിക്ക് പോക്കറ്റ് എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. വാളയാര്‍ പരമശിവം, ദ ലജന്റ്, സിഐഡി മൂസ 2 എന്നിവയാണ് കരാറൊപ്പുവച്ചിരിയ്ക്കുന്ന മറ്റ് ചിത്രങ്ങള്‍.

English summary
Dileep Is Out: What Next?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam