twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജു കൃഷി നോക്കും, ദിലീപ് സാക്ഷരത പരിപാടിയും

    By Aswathi
    |

    'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രം വിജയ്ച്ചതോടെ മഞ്ജു വാര്യര്‍ കൃഷിയുടെ അംബാസിഡറായി. മഞ്ജു മാത്രമല്ല പലമേഖലകളിലും ഇപ്പോള്‍ സിനിമാ താരങ്ങള്‍ അംബാസിഡര്‍മ്മാരാണ്. കൃഷി കൂടാതെ ഷി ടാക്‌സിയുടെയും ഗുഡില്‍ അംബാസിഡറായി മഞ്ജു സജീവമാണ്.

    മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ അംബാസിഡര്‍ നിരയിലേക്കിതാ ദിലീപും. സാക്ഷരതാ പരിപാടിയുടെ അംബാസിഡറായാണ് ദിലീപ് വരുന്നത്. സംസ്ഥാനത്തെ എല്ലാവര്‍ക്കും നാലാം ക്ലാസ് തുല്യത ഉറപ്പാക്കുന്ന അതുല്യം പദ്ധതിയുടെ ഗുഡ് വില്‍ അംബാസിഡറായി ദിലീപിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും.

    dileep

    ദിലീപിന് സാധാരണക്കാര്‍ക്കിടയിലുള്ള സ്വീകാര്യതയാണ് അദ്ദേഹത്തെ പരിഗണിയ്ക്കാന്‍ കാരണമെന്ന് സാക്ഷരതാ മിഷന്‍ ഭരണ സമിതി ചെയര്‍മാന്‍ സലീം കരുവമ്പലം പറഞ്ഞു. നാലാം ക്ലാസ് യോഗ്യത ഇല്ലാത്തവരെ കണ്ടെത്താന്‍ വെള്ളിയും ശനിയു (ഇന്നും നാളെയും)മായി സര്‍വ്വേ നടക്കും. പഠിതാക്കളുടെ പട്ടിക തയ്യാറാക്കി അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ പഠനപരിപാടി നടക്കും.

    കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെങ്ങും പഠിതാക്കളുടെ സംഗമം നടക്കും. നവംബര്‍ മുതല്‍ മാര്‍ച്ച് അവസാനം വരെ നടക്കുന്ന കോഴ്‌സിനൊടുവില്‍ പരീക്ഷ നടത്തും. ഏപ്രില്‍ 18 ന് കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി പ്രഖ്യാപിയ്ക്കും

    English summary
    Dileep is the goodwill ambassador of literacy programm in Kerala state
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X