»   » ' പിന്നെയും' റിലീസ് ദിവസം ദിലീപ് കമ്മാരസംഭവത്തിലേക്ക്!!

' പിന്നെയും' റിലീസ് ദിവസം ദിലീപ് കമ്മാരസംഭവത്തിലേക്ക്!!

By: Sanviya
Subscribe to Filmibeat Malayalam

ദിലീപ്-കാവ്യ മാധവന്‍ ഒന്നിക്കുന്ന 'പിന്നെയും' ആഗസ്റ്റ് 18ന് തിയേറ്ററുകളില്‍ എത്തും. അതേ ദിവസം തന്നെയാണ് ദിലീപിന്റെ കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചിയാണ്.

ജോലിയുമില്ല വരുമാനവുമില്ല, പക്ഷേ കല്യാണം കഴിച്ചു, ദിലീപും കാവ്യയും വീണ്ടും ഒന്നിച്ചപ്പോള്‍, കാണൂ

മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഇതൊരു ഹാസ്യ ചിത്രം കൂടിയാണ്. ചിത്രത്തില്‍ ദിലീപ് 90 വയസുകാരന്റെ വേഷത്തിലാകും എത്തുക. തുടര്‍ന്ന് വായിക്കൂ..

ഒരു പരിചയവുമില്ലാത്തയാള്‍ കടലിലേക്ക് ചാടി, പഞ്ചാബി ഹൗസില്‍ ദിലീപിന്റെ ഡ്യൂപ് പറ്റിച്ച പണി!!

'പിന്നെയും' തിയേറ്ററുകളിലേക്ക്

ദിലീപ്-കാവ്യയും വീണ്ടും ഒന്നിക്കുന്ന ' പിന്നെയും' ആഗസ്റ്റ് 18ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അടൂരിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ്.

പ്രധാന ലൊക്കേഷന്‍

പരസ്യ സംവിധായകന്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കമ്മാരസംഭവം. ആഗസ്റ്റ് 18ന് കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

ഒരു ഹാസ്യ ചിത്രം

മുരളിഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

സുന്ദര്‍ദാസ് ചിത്രം

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയിലിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷമാണ് ദിലീപ് പുതിയ ചിത്രം കമ്മാരസംഭവത്തിലേക്ക് കടക്കുന്നത്.

English summary
Dileep to join Kammarasambhavan soon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam