»   » ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

Posted By:
Subscribe to Filmibeat Malayalam

ദിലീപിന്റെ കരിയര്‍ ഗ്രാഫ് വീണ്ടും പതുക്കെ ഉയരുന്നുണ്ട്. ചന്ദ്രേട്ടാ എവിടെയാ എന്ന സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രത്തിലൂടെ മെല്ലെ ഒന്ന് പൊങ്ങി. ലവ് 24x7 എന്ന ശ്രീബാല കെ മേനോന്‍ ചിത്രത്തിലൂടെ ഒന്ന് എഴുനേറ്റ് നിന്നു. ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ തിരിച്ചു കയറാനുള്ള ശ്രമത്തിലാണ് ദിലീപ്.

ലൈഫ് ഓഫ് ജോസൂട്ടിയ്ക്ക് ശേഷം ദിലീപ് സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കിങ് ലയര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കും. അതിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ പേരാണ് ദി ലെജന്റ്.

ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

സാമ്രാജ്യം, ജാക്‌പോട്ട് എന്നീ സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ ജോമോന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ദി ലെജന്റ്

ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

ചിത്രത്തില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.

ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

ദിലീപിന്റെ സമീപകാലത്തെ ഏറ്റവും ശക്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്ന് ജോമോന്‍ പറഞ്ഞു.

ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

ദി ലെജന്റിന്റെ തിരക്കഥ, സംഭാഷണം നവാഗതനായ ബൈജു രാജിന്റേതാണ്. ഏറെ സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രത്തിന്റെ കഥ സംവിധായകന്‍ ജോമോന്റേതാണ്.

ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. അവരാരൊക്കെയാണെന്ന് തീരുമാനിച്ചിട്ടില്ല.

ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

സായികുമാര്‍, രാജീവ് പിള്ള, കന്നടതാരം അരുണ്‍ദേവ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

ദേശീയ പുരസ്‌കാര ജേതാവ് ഗോപി സുന്ദറാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. ശബ്ദലേഖനം റസൂല്‍ പൂക്കുട്ടി.

ദിലീപ് ഇനി ഒരു 'ലെജന്റാ'ണ്

ഒരു ഹോളിവുഡ് ആക്ഷന്‍ ത്രില്ലറിന്റെ സാങ്കേതിക മികവില്‍ ഒരുക്കുന്ന ദി ലെജന്റ് മുംബൈ, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കും.

English summary
Janapriyanayakan Dileep who has not featured in too many out and out action flicks is bracing up for a real Hollywood style thriller 'The Legend' directed by noted commercial movie director Jomon is said to be arriving with Hollywood perfection

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam