»   » ദിലീപ്-ജോസ് തോമസ് ടീം വീണ്ടും

ദിലീപ്-ജോസ് തോമസ് ടീം വീണ്ടും

Posted By:
Subscribe to Filmibeat Malayalam
Dileep
2012ലെ ഏറ്റവും വലിയ ഹിറ്റിനു ശേഷം നേട്ടം ആവര്‍ത്തിക്കാന്‍ ജനപ്രിയ നടന്‍ ദിലീപും ജോസ് തോമസും വീണ്ടും ഒന്നിക്കുന്നു. ഇക്കുറി ആക്ഷന്‍ കോമഡി ചിത്രമാണ് ഇരുവരും ചേര്‍ന്ന് മലയാളികള്‍ക്കു സമ്മാനിക്കുന്നത്. മായാമോഹിനിയുടെ തിരക്കഥയെഴുതിയ ഉദയകൃഷ്ണ- സിബി കെ. തോമസ് ആണ് ഇതിനും പേന ചലിപ്പിക്കുന്നത്.

തമിഴ്താരങ്ങളായ പ്രകാശ് രാജ്, സുമന്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. നായികയെ തീരുമാനിച്ചിട്ടില്ല. പാണ്ടിപ്പടയ്ക്കു ശേഷം ദിലീപും പ്രകാശ് രാജും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. റൂബി മാജികിന്റെ ബാനറില്‍ ജയ്‌സണ്‍ ഇളംകുളമാണ് നിര്‍മാതാവ്. പോയവര്‍ഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ചിത്രം മായാമോഹിനിയായിരുന്നു.

ദിലീപിന്റെ പെണ്‍വേഷം കാണാന്‍ കുടുംബങ്ങളാണ് കൂടുതലും എത്തിയിരുന്നത്. 33 കോടി രൂപയാണ് മായാമോഹിനി നേടിയ ഗ്രോസ് കലക്ഷന്‍. അതിനു പുറമെ 10 കോടിയുടെ വേറെ നേട്ടവും ഉണ്ടാക്കി. ആറു കോടി രൂപ നിര്‍മാണ ചെലവു വന്ന ചിത്രത്തിന് 3.5 കോടി രൂപ സാറ്റലൈറ്റ് റൈറ്റ് തന്നെ ലഭിച്ചു. 28 ലക്ഷം രൂപയ്ക്കാണ് വിഡിയോ അവകാശം വിറ്റത്. ഓഡിയോ നാലുലക്ഷവും.

ദിലീപ് ചിത്രം നേടുന്ന വലിയ നേട്ടമായിരുന്നു ഇത്. ഇടയവേളയ്ക്കു ശേഷം ജോസ് തോമസ് തിരിച്ചെത്തിയ ചിത്രമായിരുന്നു ഇത്. ദിലീപ് നായകനായ ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെയാണ് ജോസ് തോമസ് സിനിമയില്‍ തുടക്കം കുറിച്ചത്. ദിലീപ് ചിത്രങ്ങള്‍ മാത്രമേ ജോസ് തോമസിനു നേട്ടങ്ങള്‍ ഉണ്ടാക്കികൊടുത്തിരുന്നുള്ളൂ. ഈ വര്‍ഷവും ഉദയ്കൃഷ്ണ-സിബി ടീം ദിലീപിനു തന്നെയാണ് കഥയെഴുതുന്നത്. വൈശാഖിന്റെ ദിലീപ് ചിത്രത്തിനും പേന ചലിപ്പിക്കുന്നത് ഇവര്‍ തന്നെയാണ്.

വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നനാണ് ഇനി റിലീസ് ചെയ്യാനുളള ദിലീപ് ചിത്രം. കൃഷ്ണ പൂജപ്പുര തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് ഷൂട്ടിങ് വര്‍ക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്. ജാഥ തൊഴിലാഴി തിരുവനന്തപുരം മേയറാകുന്ന കഥയാണ് നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നത്. അതേസമയം ജിത്തു ജോസഫ് സംവിധാനം ചെയ്ത മൈ ബോസ് ഇപ്പോഴും പ്രധാന തിയറ്ററുകളില്‍ വന്‍ കലക്ഷനോടെ മുന്നേറുന്നുണ്ട്. ക്രിസ്മസിനു റിലീസ് ചെയ്ത ചിത്രങ്ങളൊന്നും മൈ ബോസിനു പരുക്കേല്‍പ്പിച്ചിട്ടില്ല.

English summary
After Mayamohini's Success, Dileep and Jose Thomas team up again. The film is scripted by Siby K. Thomas and Udaykrishna.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam