»   »  കാര്യസ്ഥനിലൂടെ ദിലീപിന് സെഞ്ച്വറി

കാര്യസ്ഥനിലൂടെ ദിലീപിന് സെഞ്ച്വറി

Posted By:
Subscribe to Filmibeat Malayalam
Karyasthan
ജനപ്രിയ നായകന്‍ ദിലീപ് സെഞ്ച്വറിയിലേക്ക്. ചിരിയുടെ വെടിക്കെട്ടുമായി കുടുംബപ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന കാര്യസ്ഥനിലൂടെയാണ് നൂറ് സിനിമകളെന്ന നാഴികക്കല്ല് ദിലീപ് പിന്നിടുന്നത്. കോമഡിയ്‌ക്കൊപ്പം പാട്ടിനും ഡാന്‍സിനും ആക്ഷനും പ്രാധാന്യം നല്‍കുന്ന ഈ ഫെസ്റ്റിവെല്‍ മൂഡ് മൂവിയുടെ സംവിധായകന്‍ നവാഗതനായ തോസംണാണ്.

മലയാളത്തിലെ നന്പര്‍ വണ്‍ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ -സിബി ടീമിന്റെ ഒട്ടേറെ സിനിമകളില്‍ അസോസിയേറ്റായ പ്രവര്‍ത്തിച്ച തോംസണ്‍, സിബി കെ. തോമസിന്റെ സഹോദരനാണ്.

തീര്‍ത്തും ഒരു കുടുംബപശ്ചാത്തലത്തിലാണ് കാര്യസ്ഥന്റെ കഥ ഉദയ്-സിബി ടീം പറയുന്നത്. ഒരുകാലത്ത് ഒത്തൊരുമയോടെ പുത്തേഴത്തു തറവാടും കിഴക്കേടത്തു തറവാടും ഇന്ന് കടുത്ത ശത്രുതയിലാണ്. അവരെ എങ്ങനെയും ഒന്നിപ്പിക്കുകയെന്ന ദൗത്യമേറ്റെടുക്കുന്ന കാര്യസ്ഥന്‍ കൃഷ്ണനുണ്ണിയെന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിയ്ക്കുന്നത്.

മിനി സ്‌ക്രീനിലൂടെ ശ്രദ്ധേയയായ അഖിലയും ഹാപ്പി ഹസ്ബന്‍ഡ്‌സില്‍ ജയസൂര്യയുടെ നായികയായെത്തിയ വന്ദനയുമാണ് നായികമാര്‍. മധുവും ജി.കെ. പിള്ളയും തറവാട്ട്കാരണവന്മാരുടെ വേഷത്തിലെത്തുന്നു.

ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ അനീറ്റ ജോസഫ് നിര്‍മിക്കുന്ന കാര്യസ്ഥനില്‍ സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, ജഗതി ശ്രീകുമാര്‍, സിദ്ദിഖ്, ബിജു മേനോന്‍, ജനാര്‍ദനന്‍, സുരേഷ് കൃഷ്ണ, ഗണേഷ് കുമാര്‍, ബാബു രാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

ബോളിവുഡ് ചിത്രമായ ഓം ശാന്തി ഓമിന്റെ ശൈലിയില്‍ ടിനി ടോം, അര്‍ച്ചന, രസ്‌ന,ബീന ആന്റണി, നിഷ, യദു കൃഷ്ണന്‍, കവിരാജ്, രാജിവ് രംഗന്‍, കൃഷ്ണ പ്രസാദ് തുടങ്ങിയ ടെലിവിഷന്‍ താരങ്ങളും അഫ്‌സല്‍, റിമി ടോമി, ബിജു നാരായണന്‍, ജ്യോത്സ്‌ന തുടങ്ങിയ ഗായകരും അണിനിരക്കുന്ന ഗാനം കാര്യസ്ഥന്റെ ഹൈലൈറ്റുകളിലൊന്നായിരിക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam