»   » കാവ്യ മാധവനും മീനാക്ഷിയും ഒപ്പമില്ലാതെ എന്താഘോഷം? കുടുംബസമേതം ദിലീപ് ദുബായിലേക്ക്!

കാവ്യ മാധവനും മീനാക്ഷിയും ഒപ്പമില്ലാതെ എന്താഘോഷം? കുടുംബസമേതം ദിലീപ് ദുബായിലേക്ക്!

Posted By:
Subscribe to Filmibeat Malayalam

ദേപുട്ട് ദുബായ് ശാഖയുടെ ഉദ്ഘാടനത്തിനായി് പോവുന്ന ദിലീപിനൊപ്പം കാവ്യ മാധവനും മീനാക്ഷിയും വിദേശത്തേക്ക് പറക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. വിദേശ യാത്രയുടെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ഇവരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദിലീപും കാവ്യ മാധവനും വിവാഹിതരായിട്ട് ഒരു വര്‍ഷം കഴിഞ്ഞത് ശനിയാഴ്ചയായിരുന്നു. ആനിവേഴ്‌സറി ആഘോഷം വിദേശത്ത് വെച്ച് നടത്താനാണ് ദിലീപ് പ്ലാന്‍ ചെയ്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹത്തിന് ശേഷം അമേരിക്കയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയത് ഒഴിച്ചാല്‍ മറ്റ് യാത്രകള്‍ നടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ദിലീപിനും കുടുംബത്തിനുമൊപ്പം അടുത്ത സുഹൃത്തായ നാദിര്‍ഷയുടെ കുടുംബവുമുണ്ട്. നാദിര്‍ഷയുടെ ഉമ്മയാണ് ദേപുട്ട് ദുബായ് ശാഖ ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോടുള്ള ദേപുട്ടിന് തുടക്കം കുറിച്ചത് ഇവരായിരുന്നു. അതുകൊണ്ട് തന്നെ ദുബായിലെ ശാഖയും ഉമ്മയെക്കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിപ്പിക്കനാണ് ഇരുവരും തീരുമാനിച്ചത്.

സകുടുംബം ദുബായിലേക്ക്

ദുബായിലെ ദേപുട്ട് ശാഖയുടെ ഉദ്ഘാടനത്തിനായി സകുടുംബം ദിലീപ് വിദേശത്തേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നേരത്തെ ദിലീപ് മാത്രമായിരുന്നു പോകുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കാവ്യയും മീനാക്ഷിയും കൂടെയില്ലാതെ എന്താഘോഷം

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളില്‍ പൂര്‍ണ്ണ പിന്തുണയുമായി കൂടെ നില്‍ക്കുന്ന ഭാര്യയേയും മകളേയും കൂട്ടാത്ത ആഘോഷങ്ങളോട് ദിലീപിന് താല്‍പര്യമില്ല. വിദേശയാത്രയില്‍ ഇരുവരെയും കൂട്ടാനാമ് താരം തീരുമാനിച്ചിട്ടുള്ളത്.

വിവാഹ വാര്‍ഷികാഘോഷം

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. കൃത്യം ഒരു വര്‍ഷം പിന്നിടുന്നതിനിടയില്‍ സിനിമാരംഗത്തെ അനുസ്മരിപ്പിക്കുന്ന കാര്യങ്ങളാണ് ഇവരുടെ ജീവിതത്തില്‍ അറങ്ങേറിയത്.

ദേപുട്ട് ദുബായില്‍ തുടങ്ങുന്നു

ദിലീപും നാദിര്‍ഷയും ചേര്‍ന്ന് തുടങ്ങിയ ദേപുട്ട് റസ്റ്റോറന്റിന്റെ ദുബായ് ശാഖയുടെ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഇരുവരും കുടുംബസമേതം ദുബായിലേക്ക് പോവുന്നത്.

ഉദ്ഘാടനം ചെയ്യുന്നത്

നാദിര്‍ഷയുടെ ഉമ്മയാണ് ദേപുട്ട് ദുബായ് ശാഖ ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട്ടെ ദേപുട്ട് ഉദ്ഘാടനം ചെയ്തത് അവരായിരുന്നു. അത് മികച്ച വിജയമായതോടെയാണ് ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

ഒരു കുടുബം പോലെ

അടുത്ത സുഹൃത്തുക്കളായ ദിലീപും നാദിര്‍ഷയും മാത്രമല്ല കുടുംബാംഗങ്ങള്‍ തമ്മിലും നല്ല സൗഹൃദത്തിലാണ്. മിമിക്രിക്കാലം മുതല്‍ ഇരുവരും ഒരു കുടുംബം പോലെയാണ് കഴിഞ്ഞുവരുന്നത്.

ആരാധകരുടെ പിന്തുണ

പൂര്‍വ്വാധികം ശക്തിയോടെ ദിലീപ് സിനിമയിലേക്ക് തിരിച്ച് വരുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ ജീവിച്ചു കാണിച്ചു കൊടുക്കാനാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.വീഴ്ചകളില്‍ നിന്നും ഉയിര്‍ത്തെണീറ്റ് വരുന്ന ദിലീപിനെ കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

തീരുമാനം ശരിയായിരുന്നുവെന്ന് തെളിയിച്ചു

കാവ്യാ മാധവനും മീനാക്ഷിയും തമ്മില്‍ സ്വരച്ചേര്‍ച്ചയിലല്ലെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത് തെറ്റാണെന്ന് ദിലീപ് തന്നെ തെളിയിച്ചു. കാവ്യയോടൊപ്പം സന്തോഷവതിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് പാപ്പരാസികള്‍ പ്രചാരണം നിര്‍ത്തിയത്.

മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കൂടെ നിന്നു

ആരോപണ വിധേയനായി ദിലീപ് ജയിലിലായപ്പോള്‍ ദിലീപിന്റെ കുടുംബം ആകെ തകര്‍ന്നു പോയിരുന്നു. പ്രേക്ഷകരെയും ഇത് ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു അവസ്ഥയില്‍ മീനാക്ഷിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി കാവ്യാ മാധവന്‍ കൂടെയുണ്ടായിരുന്നു.

മകള്‍ക്ക് വേണ്ടി ജീവിക്കുന്ന പിതാവ്

ആദ്യഭാര്യയായ മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനോടൊപ്പം താമസിക്കാനാണ് മകള്‍ താല്‍പര്യപ്പെട്ടത്. മകളുടെ കാര്യത്തിന് പ്രാധാന്യം നല്‍കുന്ന അച്ഛനാണ് താനെന്ന് നിരവധി തവണ ദിലീപ് വ്യക്തമാക്കിയിരുന്നു.

രണ്ടാം വിവാഹത്തെക്കുറിച്ച് പ്രതികരിച്ചത്

രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം മീനാക്ഷി തന്നെ കളിയാക്കിയിരുന്നുവെന്ന് ദിലീപ് പറഞ്ഞിരുന്നു. പിന്നീട് മോളുടെ കാര്യത്തെക്കുറിച്ച് ഓര്‍ത്താണ് ഈ തീരുമാനം എന്നു പറഞ്ഞപ്പോള്‍ കുഴപ്പമില്ലെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

English summary
Kavya Madhavan And Meenakshi will be there in Dubai with Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam