»   » ദിലീപിന്റെയും കാവ്യയുടെയും 'പിന്നെയും' ചിത്രീകരണം ആരംഭിച്ചു

ദിലീപിന്റെയും കാവ്യയുടെയും 'പിന്നെയും' ചിത്രീകരണം ആരംഭിച്ചു

Posted By:
Subscribe to Filmibeat Malayalam

ദിലീപിനെയും കാവ്യയെയും കേന്ദ്ര കഥാപാത്രമാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അടൂരിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്.

2011ല്‍ അക്ബര്‍ സംവിധാനം ചെയ്ത വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ഒടുവില്‍ ഒന്നിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ദിലീപിന് ലഭിച്ചിരുന്നു.

kavya-madhavan-dileep-01

നെടുമുടി വേണു, വിജയ രാഘവന്‍, ഇന്ദ്രന്‍സ്, കെഎപിഎസി ലളിത, നന്ദു, സൃന്ദ, രവി വള്ളത്തോള്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. പ്രശസ്ത മറാത്തി താരം സുബോദ് ഭാവയും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

2007ല്‍ പുറത്തിറങ്ങിയ നാലു പെണ്ണുങ്ങള്‍ എന്ന അടൂര്‍ ചിത്രത്തില്‍ കാവ്യ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപ് ഇത് ആദ്യമായാണ് അടൂരിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
Dileep, Kavya Madhavan shooting started.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam