»   » ചിരിച്ചും കളിച്ചും കാവ്യ മാധവനും ദിലീപും; മനോഹരമായ ഫോട്ടോഷൂട്ട് വീഡിയോ കാണാം

ചിരിച്ചും കളിച്ചും കാവ്യ മാധവനും ദിലീപും; മനോഹരമായ ഫോട്ടോഷൂട്ട് വീഡിയോ കാണാം

Posted By: Rohini
Subscribe to Filmibeat Malayalam

നീണ്ട് അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാവ്യ മാധവനും ദിലീപും അടൂര്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിന് വേണ്ടി ഒന്നിച്ചഭിനയിച്ചത്. തിരിച്ചുവരവിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് ഇരുവരും വനിതയ്ക്ക് അഭിമുഖം നല്‍കിയിരുന്നു.

വനിതാ മാഗസിന് വേണ്ടി കാവ്യയും ദിലീപും ഒന്നിച്ച് നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ വൈറലാകുന്നു. കാവ്യയുടെയും ദിലീപിന്റെയും കുഞ്ഞു കുഞ്ഞു തമാശകളും ദിലീപിന്റെ കളിയാക്കലുമൊക്കെയായി രസകരമായിരുന്നു ഫോട്ടോ ഷൂട്ട്.


ഓണത്തിന് വനിതയില്‍

വനിതയുടെ ഓണം സ്‌പെഷ്യല്‍ ലക്കത്തിന് വേണ്ടിയായിരുന്നു കാവ്യയുടെയും ദിലീപിന്റെയും അഭിമുഖം.


ഒന്നിക്കാത്തതിന് കാരണം

ഗോസിപ്പുകളെ ഭയന്നതുകൊണ്ടല്ല, നല്ല വേഷങ്ങള്‍ക്ക് വേണ്ടി കാത്തിരുന്നത് കൊണ്ടാണ് അഞ്ച് വര്‍ഷത്തെ ഇടവേള തങ്ങള്‍ക്കിടയില്‍ വന്നത് എന്ന് ദിലീപും കാവ്യയും പറഞ്ഞു.


കാവ്യയെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന്

ഇരുവരെയും സംബന്ധിച്ച് വരുന്ന ഗോസിപ്പുകളോടും ദിലീപ് പ്രതികരിച്ചു. കാവ്യയെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന്, തന്റെ കല്യാണത്തിന്റെ തീരുമാനം എടുക്കുന്നത് മകള്‍ മീനാക്ഷിയാണെന്നായിരുന്നു ദിലീപിന്റെ മറുപടി.


മഞ്ജുവിനെ പിരിയാന്‍ കാരണം കാവ്യയല്ല

മഞ്ജുവുമായി വേര്‍പിരിയാന്‍ ഒരിക്കലും കാവ്യയുമായുള്ള ഗോസിപ്പ് കാരണമായിട്ടില്ല എന്നും ദിലീപ് വ്യക്തമാക്കി.


ചന്ദ്രനുദിക്കുന്നത് മുതല്‍ പിന്നെയും

ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ലാല്‍ ജോസ് ചിത്രം മുതല്‍ അടൂര്‍ സംവിധാനം ചെയ്ത പിന്നെയും വരെ 20 ല്‍ അധികം ചിത്രങ്ങളില്‍ കാവ്യയും ദിലീപും ഒന്നിച്ചഭിനയിച്ചു. അതില്‍ മിക്കതും വലിയ വിജയങ്ങളായിരുന്നു


ഇരുവരും ഒന്നിച്ച ഹിറ്റുകള്‍

കാവ്യയും ദിലീപും ഒന്നിച്ച സിനിമകള്‍ മിക്കതും ഹിറ്റുകളായിരുന്നു. മീശാമാധവനാണ് അക്കൂട്ടത്തില്‍ മുന്നില്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍, കൊച്ചിരാജാവ്, റണ്‍വെ, സദാനന്തന്റെ സമയം അങ്ങനെ നീളും ഹിറ്റുകളുടെ ലിസ്റ്റ്


കാവ്യയ്ക്കിഷ്ടപ്പെട്ട ദിലീപിന്റെ ജോഡി

ദിലീപിന്റെ മികച്ച ജോഡികളായി കാവ്യയ്ക്ക് ഇഷ്ടം നയന്‍താരയും മീര ജാസ്മിനുമാണത്രെ.


പ്രേക്ഷകര്‍ അംഗീകരിച്ച ജോഡികള്‍

പ്രേക്ഷകര്‍ അംഗീകരിച്ച ജോഡികളാണ് ഞങ്ങള്‍. അതുകൊണ്ട് ആ വിശ്വാസം നഷ്ടപ്പെടുത്താത്ത സിനിമകള്‍ വന്നാല്‍ മാത്രമേ ഇനിയും ഒന്നിച്ച് അഭിനയിക്കൂ എന്ന് കാവ്യയും ദിലീപും പറയുന്നു.


വീഡിയോ കാണാം

ഇതാ കാവ്യയും ദിലീപും ഒന്നിച്ച വനിത കവര്‍ ഷൂട്ടിന്റെ രസകരമായ വീഡിയോ
English summary
Dileep and Kavya Madhavan Vanitha Cover Shoot Video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam