»   » ദിലീപ് -കാവ്യ വിവാഹത്തിനു നിമിത്തമായത് ഒരു ജ്യോത്സ്യന്‍?

ദിലീപ് -കാവ്യ വിവാഹത്തിനു നിമിത്തമായത് ഒരു ജ്യോത്സ്യന്‍?

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളി പ്രേക്ഷകരുടെ ഇന്നത്തെ സംസാരവിഷയം ദിലീപ് കാവ്യ വിവാഹമായിരിക്കുമല്ലോ എന്നാല്‍ അതിനു കാരണക്കാരനായത് ഒരു ജ്യോത്സ്യനാണെന്നാണ് പറയുന്നത്.

പാലക്കാട് സ്വദേശിയായ ഈ ജ്യോത്സ്യന്‍ പറഞ്ഞതുകൊണ്ടാണത്രേ ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്...

തീരുമാനമെടുക്കുമ്പോള്‍ ദിലീപ് അഭിപ്രായം തേടാറുണ്ട്

ദിലീപ് തന്‍െ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുമുന്‍പ് ഈ ജ്യോത്സ്യനോട് അഭിപ്രായം തേടാറുണ്ടെന്നാണ് പറയുന്നത്.

സുഹൃത്തുക്കള്‍ പറയുന്നത്

വിവാഹ മോചനവും ചില ചിത്രങ്ങളുടെ പരാജയവുമൊക്കെയായി വളരെ നാളുകളായി ദിലീപ് സമ്മര്‍ദ്ദത്തിലായിരുന്നെന്നു ദിലീപിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു

ജ്യോത്സ്യന്‍ പറഞ്ഞത്

പ്രതിസന്ധികള്‍ കൂടിയപ്പോള്‍ നടന്‍ ജ്യോത്സ്യനെ സമീപിച്ചുവെന്നും ജീവിതത്തില്‍ സന്തോഷവും വിജയവും കൈവരണമെങ്കില്‍ വീണ്ടും വിവാഹം കഴിക്കണമെന്നുമായിരുന്നു ജ്യോത്സന്‍ പറഞ്ഞതെന്നുമാണ് പറയുന്നത്.

ഈ വര്‍ഷം തന്നെ വിവാഹം നടക്കണം

2017 നു മുന്‍പ് വിവാഹം നടക്കണമെന്നു ജ്യോത്സന്‍ പറഞ്ഞതായാണ് ദിലീപുമായി അടുത്ത വൃത്തങ്ങളുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്ന് ദിലീപിന്റെയും കാവ്യയുടെയും ബന്ധുക്കള്‍ തമ്മില്‍ സംസാരിച്ച് വിവാഹത്തെ സംബന്ധിച്ച തീരുമാനമെടുക്കുകയായിരുന്നു.

English summary
ileep kavya marriage because of an astrologer's advice ,family sources said

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam