»   » ചന്ദ്രനുദിക്കുന്ന ദിക്കു മുതല്‍ പിന്നെയും വരെ -മികച്ച കെമിസ്ട്രി ഇനി ജീവിതത്തിലും

ചന്ദ്രനുദിക്കുന്ന ദിക്കു മുതല്‍ പിന്നെയും വരെ -മികച്ച കെമിസ്ട്രി ഇനി ജീവിതത്തിലും

Posted By: Pratheeksha
Subscribe to Filmibeat Malayalam

വളരെക്കാലമായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ഒരു വാര്‍ത്ത സത്യമായതിന്റെ അമ്പരപ്പിലാണ് മലയാളി പ്രേക്ഷകര്‍. ദിലീപ് കാവ്യ വിവാഹം മലയാളി പ്രേക്ഷകര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഒരു ഷോക്ക്  തന്നെയാണ്.

21 സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഓണ്‍സ്‌ക്രീനിലെ പെര്‍ഫെക്ട് പ്രണയജോടികളായാണ് ഇരുവരെയും പ്രേക്ഷകര്‍ കണ്ടത്. ഇരുവരും തമ്മിലുള്ള മികച്ച കെമിസ്ട്രിയില്‍ സൂപ്പര്‍ ഹിറ്റായ ചിത്രങ്ങളുമേറെ..

ചന്ദ്രനുദിക്കുന്ന ദിക്കില്‍

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലാണ് ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. പിന്നീട് തെങ്കാശിപ്പട്ടം ,മീശമാധവന്‍ ,തിളക്കം ,സദാനന്ദനന്റെ സമയം ,തിളക്കം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഭാഗമായി

സംവിധായകരുടെയും പ്രിയ ജോടികള്‍

പ്രേക്ഷകരെ കൂടാതെ സംവിധായകരും തങ്ങളുടെ ചിത്രങ്ങളിലെ താരങ്ങളായി ഇരുവരെയും തിരഞ്ഞെടുക്കാന്‍ ഇരുവരും തമ്മിലുള്ള മികച്ച കെമിസ്ടി തന്നെയാണ് .

അടൂര്‍ ചിത്രം

വളരെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു അടൂര്‍ ഗോപാലൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും .ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍ കുറവായിരുന്നെങ്കിലും ഇരുവരുടെയും മികച്ച പ്രകടമാണ് നടത്തിയതെന്നായിരുന്നു പ്രേക്ഷകരുടെയും നിരൂപകരുടെയും പക്ഷം

മികച്ച കെമിസ്ട്രി ഇനി ജീവിതത്തിലും

ഒട്ടേറെ ഗോസിപ്പുകള്‍ക്കു ശേഷമാണ് ഇരുവരും വിവാഹിതരായതെങ്കിലും ഓണ്‍സക്രീനിലെ ഇരുവരുടെയും മികച്ച കെമ്‌സ്ട്രി ഇനി ജീവിതത്തിലും ആവര്‍ത്തിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ

English summary
every body knows that dileep and kavya has very good onscreen presence

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam