»   » മഞ്ജുവിന്റെ ഓര്‍മകളൊന്നും വേണ്ട, കാവ്യയും ദിലീപും പുതിയ വീട്ടിലേക്ക് മാറുന്നു...

മഞ്ജുവിന്റെ ഓര്‍മകളൊന്നും വേണ്ട, കാവ്യയും ദിലീപും പുതിയ വീട്ടിലേക്ക് മാറുന്നു...

By: Rohini
Subscribe to Filmibeat Malayalam

എല്ലാം കൊണ്ടും ഒരു പുതിയ ജീവിതം തുടങ്ങിയിരിയ്ക്കുകയാണ് ദിലീപ്. കാവ്യ മാധവനൊപ്പമുള്ള ജീവിതവും നടന്റെ നല്ല കാലവും വീണ്ടുമെത്തുന്നു. സിനിമയിലും അതിന്റെ ലക്ഷണങ്ങളൊക്കെ കണ്ടു തുടങ്ങിയിരുന്നു.

കാവ്യ - ദിലീപിന്റെ പുതിയ ഫോട്ടോ വൈറലാകുന്നു, ഇങ്ങനെയൊക്കയേ കാണാന്‍ പറ്റൂ, കണ്ടോളൂ...

വിവാഹവും വാഹനവും വീടുമൊക്കെ ഓരോ സമയത്ത് സംഭവിയ്ക്കുന്നതാണെന്നാണ്. വിവാഹ ശേഷം ദിലീപ് പുതിയ കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പുതിയ വീട്ടിലേക്ക് താമസം മാറുന്നു.

പുതിയ വീട്ടിലേക്ക്

ദിലീപ് തന്റെ പുതിയ വസതിയുടെ പണികള്‍ ദ്രുതഗതിയില്‍ നടത്തിവരികയാണ്. ആലുവായില്‍ തന്നെയാണ് ദിലീപിന്റെ പുതിയ വീടും പൂര്‍ത്തിയാകുന്നത്. ഏകദേശം രണ്ടാഴ്ചയും കൂടി കഴിഞ്ഞാല്‍ തന്നെ ദിലീപും കാവ്യയും പുതിയ വീട്ടിലേയ്ക്ക് താമസം മാറും.

ഇപ്പോള്‍ താമസിയ്ക്കുന്നത്

ഇപ്പോള്‍ ഏതാനും നാളുകളായി ദിലീപും മീനാക്ഷിയും കാവ്യയും എറണാകുളത്ത് ചക്കരപ്പറമ്പിനടുത്തുള്ള 'നാലുകെട്ട്' എന്ന വില്ലയിലാണ് താമസിച്ചുവരുന്നത്.

പുതിയ കാര്‍

വിവാഹ ശേഷം ദിലീപ് പുതിയ പോര്‍ഷെ കാര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. ഏകദേശം 1.10 കോടി രൂപ ചെലവിട്ടാണ് ദിലീപ് മഹാഗണി മെറ്റലിക് നിറത്തിലുള്ള പോര്‍ഷെ കെയിന്‍ കാര്‍ വാങ്ങിയത്.

പുതിയ ചിത്രങ്ങള്‍

രാംലീല എന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോല്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന് ശേഷം രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന മെ ഡിയര്‍ ഡിങ്കന്‍ എന്ന ത്രിഡി ചിത്രത്തിലഭിനയിക്കും. ദിലീപിന്റെ കരിയറിലെ ആദ്യത്തെ ത്രിഡി ചിത്രമാണിത്. ജോര്‍ജ്ജേട്ടന്‍സ് പൂരമാണ് ദിലീപിന്റെ അടുത്ത റിലീസ്.

English summary
Dileep and Kavya to shift their new home
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam