»   » ദിലീപ് ചാര്‍ളി ചാപ്ലിനായി

ദിലീപ് ചാര്‍ളി ചാപ്ലിനായി

Posted By:
Subscribe to Filmibeat Malayalam
Dileep
മുറിച്ചുണ്ടന്‍ തോമയ്ക്കു ശേഷം ദിലീപ് കല്‍പ്പണിക്കാരന്റെ വേഷത്തില്‍ സ്‌ക്രീനിലെത്തുന്നു. ആര്‍.സുകുമാര്‍ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മനോരഥം എന്ന ചിത്രത്തിലാണ് കല്‍പ്പണിക്കാരനായി ദിലീപ് വേഷമിടുന്നത്. ഒരുകല്‍പ്പണിക്കാരന്‍ ചാര്‍ളി ചാപഌന്‍ എന്ന മഹാനടന്റെ ഭാവങ്ങളിലേക്ക് അറിയാതെ മാറിപോകുന്നതാണ് മനോരഥത്തിന്റെ പ്രമേയം.

നിമിഷങ്ങള്‍ക്കകം അയാളില്‍ കോപവും സങ്കടവും സന്തോഷവും നിരാശയും വന്നുനിറയുന്നു. ദിലീപിനു മാത്രം അവതരിപ്പിക്കാന്‍ പറ്റുന്ന കഥാപാത്രവുമായാണ് ആര്‍.സുകുമാരന്‍ എത്തുന്നത്. അമ്പലക്കര ഗ്‌ളോബല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഡ്വ. കെ. അനില്‍കുമാറാണ് നിര്‍മാണം.

ആര്‍. സുകുമാരന്‍ അടുത്തിടെ ചെയ്യുന്ന കമേഴ്‌സ്യല്‍ ചിത്രമായിരിക്കും ഇത്.സമാന്തര സിനിമകള്‍ മാത്രം ചെയ്ത അദ്ദേഹം ദിലീപിന്റെ കഴിവ് പരമാവധി പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ചിത്രമൊരുക്കുന്നത്. സൗണ്ട് തോമയ്ക്കു ശേഷം ദിലീപിനു ലഭിക്കുന്ന വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും മനോരഥം.

English summary
Dileep will play the lead role in 'Manoratham', which is director R Sukumaran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam