»   » ദിലീപും മമ്മൂട്ടിയും പേരില്‍ പോരാടുന്നു

ദിലീപും മമ്മൂട്ടിയും പേരില്‍ പോരാടുന്നു

Posted By:
Subscribe to Filmibeat Malayalam

സിനിമകള്‍ റിലീസ് ചെയ്യുന്നതിനു മുന്‍പ് പേരുകൊണ്ടുപോരാടാന്‍ ഒരുങ്ങുകയാണ് ദിലീപും മമ്മൂട്ടിയും. ഓണത്തിനു റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമായ രാജാധിരാജയും ദിലീപ് ചിത്രമായ വില്ലാളിവീരനും പേരില്‍ യുദ്ധമാരംഭിച്ചു കഴിഞ്ഞു.

രണ്ടുപേരുടെയും ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത് നവാഗതരാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രാജാധിരാജ എന്നാല്‍ രാജാക്കന്‍മാരുടെ രാജാവ് എന്നര്‍ഥം. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന വില്ലാളി വീരന്‍ എന്നാര്‍ വില്ലാളികളെയെല്ലാം ജയിച്ചവന്‍ എന്നര്‍ഥം. നിലവിലുള്ള എല്ലാവര്‍ക്കും മുകളിലാണ് തങ്ങള്‍ എന്നര്‍ഥത്തിലാണ് രണ്ടുചിത്രങ്ങള്‍ക്കും പേരിട്ടിരിക്കുന്നത്.

dileep-mammootty

ദിലീപിന്റെ സ്ഥിരം തിരക്കഥാകൃത്തുക്കളാണ് ഇക്കുറി മമ്മൂട്ടിയുടെ കൂടെയുള്ളത്. സിബിയും ഉദയനും ഒരുക്കുന്ന രാജാധിരാജ അവരുടെ പതിവുരീതിയുള്ള മസാലചിത്രമാണ്. ലക്ഷ്മിറായിയാണ് നായിക. ആക്ഷനും നര്‍മവും ഗാനങ്ങളുമെല്ലാം പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ സംഗീതമൊരുക്കുന്നത് ഇളയരാജയുടെ മകനായ കാര്‍ത്തിക് രാജയാണ്.

ബുദ്ധേട്ടന്‍ എന്ന പേരില്‍ നിന്നാണ് ദിലീപിന്റെ വില്ലാളിവീരന്‍ വരുന്നത്. തമിഴിലെ സൂപ്പര്‍ഗുഡ് ഫിലിംസ് ആണ് നിര്‍മാണം. നമിത പ്രമോദ് ആണ് ദിലീപിന്റെ നായിക. കുടുംബവിഷയമാണ് വില്ലാളിവീരനിലൂടെ പറയുന്നത്.

English summary
Dileep and Mammootty fight with tittle.
Please Wait while comments are loading...

Malayalam Photos

Go to : More Photos