»   »  മമ്മൂട്ടിയും ദിലീപും കൈകോര്‍ക്കുന്നു

മമ്മൂട്ടിയും ദിലീപും കൈകോര്‍ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ഓണത്തിന് തിയറ്ററുകളിലെത്തിയ താപ്പാനയും മിസ്റ്റര്‍ മരുമകനും ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം സൃഷ്ടിയ്ക്കാതെ കടന്നുപോകുന്നതിനിടെ മമ്മൂട്ടി-ദിലീപ് ആരാധകര്‍ക്ക് സന്തോഷമേകുന്നൊരു വാര്‍ത്ത പുറത്തു വന്നിരിയ്ക്കുന്നു. ഒരിടവേളയ്ക്ക ശേഷം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും ജനപ്രിയ നായകന്‍ ദിലീപും ഒന്നിയ്ക്കുവെന്നതാണ് മോളിവുഡിലെ പുതിയ വിശേഷം.

ദിലീപിന്റെ കാര്യസ്ഥനിലൂടെ അരങ്ങേറ്റം കുറിച്ച തോംസണാണ് ഈ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് ചുക്കാന്‍ പിടിയ്ക്കുന്നത്. മലയാളത്തിലെ പണംവാരിപ്പടങ്ങളുടെ തിരക്കഥ രചിയ്ക്കുന്ന സിബി കെ തോമാസ്- ഉദയ് കൃഷ്ണ ടീമായിരിക്കും ഈ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിയ്ക്കുന്നത്. കടലാസു ജോലികള്‍ അവസാനഘട്ടിത്തിലെത്തിയ ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിയ്ക്കാനാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നു. ആന്റോ ജോസഫാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

സൈന്യം, മേഘം, കളിയൂഞ്ഞാല്‍, രാക്ഷസരാജാവ്,് ട്വന്റി20 തുടങ്ങിയവയാണ് ഇതിനു മുമ്പ് ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍. ഇതില്‍ പലതും വമ്പന്‍ വിജയങ്ങളുമായിരുന്നു. 2009ല്‍ ഇരുവരെയും നായകന്മാരാക്കി അന്‍വര്‍ റഷീദ് ഒരു ചിത്രം പ്ലാന്‍ ചെയ്‌തെങ്കിലും അത് നടന്നിരുന്നില്ല.

English summary
As their recent movies 'Thappana' and 'Mr Marumakan' didn't exactly set the mood for hits, Mammooty and Dileep are planning to join together for their next movie

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam