»   » മായാമോഹിനിയ്ക്ക് ശേഷം മൈ ബോസ്

മായാമോഹിനിയ്ക്ക് ശേഷം മൈ ബോസ്

Posted By:
Subscribe to Filmibeat Malayalam
My Boss
നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ക്കുശേഷം ഈസ്‌റ് കോസ്‌ററ് വിജയന്‍ നിര്‍മ്മിക്കുന്ന മൈബോസ് എന്ന ചിത്രത്തില്‍ ദിലീപ് നായകനാവുന്നു. മമ്മി ആന്റ് മീയിലൂടെ ശ്രദ്ധേയനായ ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രചന നിര്‍വ്വഹിക്കുന്നതും ജിത്തു ജോസഫാണ്.

വിജയന്‍ തന്നെ സംവിധാനം നിര്‍വ്വഹിച്ച ആദ്യ രണ്ടുചിത്രങ്ങളും സാമ്പത്തിക പരാജയമായിരുന്നു. നോവലില്‍ ജയറാമും സദയുമായിരുന്നു താരങ്ങള്‍, മൊഹബത്തില്‍ മീരാജാസ്മിനും രണ്ടുചിത്രങ്ങളും പ്രേക്ഷകരെ ആകര്‍ഷിച്ചില്ല. ഇത്തവണ മൈബോസില്‍ വിജയന്‍ നിര്‍മ്മാതാവിന്റെ മാത്രം വേഷത്തിലാണ്.

രഞ്ജിത് ശങ്കറിന്റെ പാസഞ്ചറിനു ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ.സലീം കുമാര്‍, സുരേഷ് കൃഷ്ണ, സായ്കുമാര്‍, ലെന, വത്സല മേനോന്‍ എന്നിവരാണ് മൈബോസിലെ മറ്റ് താരങ്ങള്‍. പെണ്‍ വേഷത്തില്‍ നിറഞ്ഞു നില്ക്കുന്ന മായാമോഹിനി വമ്പന്‍ ഹിറ്റായതിന് പിന്നാലെയാണ് ദിലീപ് മൈ ബോസിലേക്കെത്തുന്നത്.

വേഷത്തിലെ പ്രത്യേകതയ്ക്കപ്പുറം മായാമോഹിനിയ്ക്ക് ഒന്നുംപറയാനില്ലെങ്കിലും അവധിക്കാലത്ത് കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം തിയറ്ററുകളിലെത്തിയാണ് സിനിമയ്ക്ക് ഗുണകരമായത്. ലാല്‍ജോസ് സംവിധാനം ചെയ്ത സ്പാനിഷ് മസാല പരാജയപ്പെട്ടെങ്കിലും പിന്നാലെ തിയറ്ററുകളിലെത്തിയ മായാമോഹിനി നേടിയ വിജയം ദിലീപിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. സന്ധ്യാമോഹന്റെ മിസ്‌റര്‍ മരുമകനാണ് ദിലീപിന്റെ ഷൂട്ടിങ് തുടരുന്ന മറ്റൊരുചിത്രം.

English summary
Director Jithu Joseph is gearing up for his next movie My Boss with two big stars Dileep and Mamtha Mohandas playing the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam