twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ് നന്ദിയുള്ളവനാണ്

    By നിര്‍മല്‍
    |

    Dileep
    സിനിമയെന്നാല്‍ സൗഹൃദങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളാണ്. സുഹൃത്തുക്കളില്‍ ആര്‍ക്കെങ്കിലും ക്ഷീണം സംഭവിക്കുമ്പോള്‍ അന്നേരം സഹായ ഹസ്തവുമായി എത്തുന്നവരാണ് യഥാര്‍ഥ സുഹൃത്തുക്കള്‍. അത്തരത്തിലുള്ള നല്ലൊരു സുഹൃത്താണ് ദിലീപ്. ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങളില്‍ ചിലതെല്ലാം ദിലീപിന് ചിലരെ സഹായിക്കാനുള്ളതാണ്.

    തിയേറ്ററില്‍ ഇപ്പോഴും ചിരിപടര്‍ത്തുന്ന മായാമോഹിനി ഉറ്റകൂട്ടുകാരനായ ജോസ് തോമസിനെ സഹായിക്കാനുള്ളതായിരുന്നു. ദിലീപ് അറിയപ്പെടുന്ന താരമല്ലാതിരുന്ന കാലത്ത് ഏറെ സഹായിച്ച സംവിധായകനായിരുന്നു ജോസ് തോമസ്. ഉദയപുരം കോട്ടയിലെ സുല്‍ത്താന്‍ എന്ന ജോസിന്റെ ചിത്രം അക്കാലത്ത് വന്‍ ഹിറ്റായിരുന്നു. കോമഡിയുടെ ട്രാക്കിലുള്ള ചിത്രമായിരുന്നെങ്കിലും അതിന്റെ വന്‍ വിജയം ദിലീപിന്റെ ഗ്രാഫ് പെട്ടന്നാണുയര്‍ത്തിയത്. എന്നാല്‍ പിന്നീട് കുറച്ചു ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ജോസിന് ആദ്യത്തെ പോലെ വിജയിക്കാന്‍ സാധിച്ചില്ല. ആ സമയത്താണ് ദിലീപ് മായാമോഹിനിക്കു വേണ്ടി ഡേറ്റുകള്‍ നല്‍കുന്നത്. പെണ്‍വേഷത്തില്‍ തകര്‍ത്തഭിനയിച്ച ചിത്രം വന്‍ ഹിറ്റായി. ജോസ് തോമസിന് പഴയ നല്ലകാലത്തിലേക്കു തിരിച്ചെത്താനും സാധിച്ചു.

    ഈ ചിത്രത്തിന്റെ നിര്‍മാതാക്കാള്‍ക്കും ദിലീപ് വന്‍ സഹായമാണ് നല്‍കിയത്. ക്യാമറാമാന്‍ പി.സുകുമാറും നടനും ദിലീപിന്റെ ഭാര്യാസഹോദരനുമായ മധുവാര്യരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അവര്‍ ആദ്യം നിര്‍മിച്ച ചിത്രമായ സ്വന്തം ലേഖകന്‍ വന്‍ പരാജയമായിരുന്നു. പുതിയ വിജയത്തോടെ അവരുടെയും കടം വീട്ടാന്‍ ദിലീപിനു സാധിച്ചു.

    ഓണത്തിന് തിയറ്ററില്‍ എത്തുന്ന മിസ്റ്റര്‍ മരുമകനും സഹായഹസ്തം നീട്ടല്‍ തന്നെയാണ്. തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസിനും ഉദയ്കൃഷ്ണയ്ക്കും ആദ്യമായി അവസരം നല്‍കുന്നത് സന്ധ്യാമോഹനായിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യകാല ചിത്രത്തിലും ദിലീപ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് സന്ധ്യാമോഹന് നല്ല അവസരമൊന്നും ഒത്തുവന്നില്ല. ഇപ്പോള്‍ ദിലീപും തിരക്കഥാകൃത്തുക്കളും ചേര്‍ന്ന് സന്ധ്യാമോഹന് നല്ലൊരു അവസരം ഉണ്ടാക്കുന്നു.

    സനൂഷയാണ് ചിത്രത്തിലെ നായിക. തമിഴ്താരങ്ങളായ ഭാഗ്യരാജും ഖുശ്ബുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഓണക്കാലത്ത് കുടുംബത്തെ ചിരിപ്പിക്കാന്‍ തക്ക തമാശയുമായാണ് മിസ്റ്റര്‍ മരുമകന്‍ എത്തുന്നത്. ദിലീപിന് ആദ്യകാലത്ത് നിരവധി അവസരങ്ങള്‍ നല്‍കിയ സംവിധായകനായിരുന്നു വിജിതമ്പി. കുടുംബകോടതി എന്ന തമ്പിയുടെ ചിത്രം വന്‍ ഹിറ്റായിരുന്നു. അടുത്തിടെ പ്രഭ മങ്ങിയ വിജി തമ്പിക്കു തിരിച്ചുവരാന്‍ അവസരമൊരുക്കുന്നതും ദിലീപ് തന്നെ. നാടോടി മന്നന്‍ എന്നചിത്രത്തിലൂടെയാണ് തമ്പി തിരിച്ചുവരവിന് അവസരമൊരുക്കുന്നത്. അനന്യ, മൈഥിലി എന്നിവരാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന നാടോടിമന്നനിലെ നായികമാര്‍. കൃഷ്ണപൂജപ്പുരയാണ് തിരക്കഥയൊരുക്കുന്നത്.

    ഈ വര്‍ഷം മികച്ച നടനുള്ള അവാര്‍ഡ് നേടികൊടുത്ത വെള്ളരിപ്രാവിന്റെ ചങ്ങാതിയും ഒരു സഹായിക്കലായിരുന്നു. അക്കു അക്ബറിന്റെ ആദ്യകാലത്തെ രണ്ടു ചിത്രങ്ങളില്‍ നായകന്‍ ദിലീപായിരുന്നു. രണ്ടും കാര്യമായ ജയമൊന്നും ഉണ്ടാക്കിയില്ല. പിന്നീട് വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലൂടെ അക്കു സ്വന്തമായ മേല്‍വിലാസമുണ്ടാക്കിയെങ്കിലും അടുത്ത ചിത്രമായ കാണാകണ്‍മണി വന്‍ പരാജയമായി. തുടര്‍ന്നാണ് ദിലീപ് വെള്ളരിപ്രാവിന്റെ ചങ്ങാതിയില്‍ അഭിനയിക്കാമെന്നേറ്റേതും ഇതിലൂടെ അവാര്‍ഡ് നേടിയതും.

    English summary
    No wonder Dileep is called the Janapriya Nayakan! But he is generous too, most of his recent films are his gratitude to old friends
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X