»   » നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് റിലീസാകും

നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് റിലീസാകും

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: ദിലീപിന്റെ നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് തീയേറ്ററുകളില്‍ എത്തും. വിജി തന്പി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനന്യ, മൈഥിലി, അര്‍ച്ചന കവി എന്നിവരാണ് നായികമാര്‍. ഒരു രാഷ്ട്രീയ നേതാവിന്റെ മകനായിട്ടാണ് ദിലീപ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പത്മനാഭന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രത്യേകിച്ച് രാഷ്ട്രീയ നിലപാടുകളൊന്നും ഇല്ലാത്ത പത്മനാഭന്‍ ചില സാഹചര്യങ്ങളില്‍ നഗരത്തില്‍ എത്തിപ്പെടുകയും അവിടത്തെ മേയര്‍ ആയി മാറുകയും ചെയ്യുന്നു. പിന്നീട് നഗരത്തെ നന്നാക്കാനുള്ള മേയറുടെ ശ്രമങ്ങളിലൂടെ ചിത്രം പുരോഗമിയ്ക്കുന്നു.

മോയറിന് എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്ന ദൃശ്യമാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് മൈഥിലി ചിത്രത്തില്‍ അഭിനയിക്കുന്നത്. റീമ എന്നാണ് മൈഥിലിയുടെ കഥാപാത്രത്തിന്റെ പേര്. മീര എന്നാണ് അനന്യ അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ ഒരു രാജകുടുംബാംഗത്തിന്റെ വേഷത്തിലാണ് അര്‍ച്ചന കവി അഭിനയിക്കുന്നത്. ബോളിവുഡ് നടന്‍ സയാജി ഷിന്‍ഡെയാണ് ചിത്രത്തിലെ വില്ലന്‍ . നെടുമുടി വേണു, സലീംകുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിദ്യാസാഗറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് റിലീസാകും

ഒരു മുഴുനീള കോമഡി ചിത്രമാണ് നാടോടി മന്നന്‍. സയാജി ഷിന്‍ഡെയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.

നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് റിലീസാകും

വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപ് രാഷ്ട്രീയക്കാരനായി എത്തുന്നു എന്ന പ്രത്യേകതയും നാടോടി മന്നന് ഉണ്ട്. 2006 ല്‍ പുറത്തിറങ്ങിയ ലയണ്‍ എന്ന ചിത്രത്തിലായിരുന്നു ദിലീപ് അവസാനമായി രാഷ്ട്രീയക്കാരന്റെ വേഷം ചെയ്തത്. കാവ്യാമാധവനായിരുന്നു ചിത്രത്തില്‍ നായിക.

നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് റിലീസാകും

വിവാഹത്തിന് ശേഷം വെള്ളിത്തിരയിലേക്കുള്ള അനന്യയുടെ ശക്തമായ തിരിച്ച് വരവിനു കൂടി നാടോടി മന്നന്‍ വേദിയാകുന്നു. അനന്യയുടെ വിവാഹം ഏറെ നാള്‍ മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ശിക്കാര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മികച്ച പ്രകടനം അനന്യ കാഴ്ച വച്ചിരുന്നു.

നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് റിലീസാകും

രജ്ഞിത്തിന്റെ പാലേരി മാണിക്യത്തിലൂടെയാണ് മൈഥിലി സിനിമയില്‍ എത്തുന്നത്. തന്റെ പുതിയ ചിത്രത്തില്‍ ഡ്യൂപ്പ ഇല്ലാതെ ആക്ഷന്‍ നായികയായും മൈഥിലി എത്തുന്നുണ്ട്. സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിലും മൈഥിലിയ്ക്ക് ശ്രദ്ധേയമായ വേഷം ലഭിച്ചിരുന്നു.

നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് റിലീസാകും

ലാല്‍ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലൂടെയായിരുന്നു അര്‍ച്ചന കവി മലയാള സിനിമയില്‍ നായികയായത്. അതിനുശേഷം മമ്മി ആന്റ് മീ എന്ന ചിത്രത്തില്‍ അര്‍ച്ചന മികച്ച അഭിനയം കാഴ്ച വ

നാടോടി മന്നന്‍ ആഗസ്റ്റ് 23 ന് റിലീസാകും

നാടോടി മന്നന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഒട്ടേറെ ചിത്രങ്ങള്‍ ആഗസ്റ്റില്‍ റി ലീസ് ആകുന്നുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കടല്‍ കടന്നൊരു മാത്തുകുട്ടി, മെമ്മറീസ്, ചെന്നൈ എക്‌സ്പ്രസ്, തലൈവ എന്നിവയാണ്.

English summary
Nadodi Mannan is an upcoming movie directed by Vijy Thampi. Dileep, Ananya, Mythili and Archana Kavi are playing lead roles in the film. The movie is getting released on August 23.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam