»   » കാവ്യ മാധവന്‍ ദിലീപിനെ ഒഴിവാക്കിയാലും നാദിര്‍ഷ കൈവിടില്ല, കാത്തിരിപ്പിനൊടുവില്‍ അത് സംഭവിക്കുന്നു?

കാവ്യ മാധവന്‍ ദിലീപിനെ ഒഴിവാക്കിയാലും നാദിര്‍ഷ കൈവിടില്ല, കാത്തിരിപ്പിനൊടുവില്‍ അത് സംഭവിക്കുന്നു?

Posted By:
Subscribe to Filmibeat Malayalam

ദിലീപും നാദിര്‍ഷയും തമ്മിലുള്ള സുഹൃത് ബന്ധത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയതാണ് ഇരുവരും. ജനപ്രിയ നായകനായി മുന്നേറുന്നതിനിടയിലും നാദിര്‍ഷയെ ദിലീപ് ചേര്‍ത്ത് പിടിച്ചിരുന്നു. നാദിര്‍ഷ സംവിധായകനായി അരങ്ങേറുന്ന നിമിഷത്തില്‍ അക്കാര്യത്തെക്കുറിച്ച് പ്രഖ്യാപിച്ചത് ദിലീപായിരുന്നു.

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒരു നായിക കൂടി തിരിച്ചുവരവിനൊരുങ്ങുന്നു, എന്താവുമോ? എന്തോ?

അമര്‍ അക്ബര്‍ അന്തോണിയാണ് നാദിര്‍ഷ സംവിധാനം ചെയ്ത ആദ്യ ചിത്രം. രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ നിര്‍മ്മിച്ചത് ദിലീപായിരുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. ഈ സിനിമയ്ക്ക് ശേഷം തമിഴില്‍ സിനിമയൊരുക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അത് സംഭവിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ദിലീപും നാദിര്‍ഷയും ഒരുമിക്കുന്നു

ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമാവുകയാണ്. സംവിധായകനായ നാദിര്‍ഷയും അഭിനേതാവായ ദിലീപും ഒരുമിച്ചെത്തുന്നതിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അക്കാര്യം സംഭവിക്കാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ദിലീപിനെ നായകനാക്കാത്തതിന് പിന്നിലെ കാരണം?

സംവിധായകനായി തുടക്കം കുറിച്ചപ്പോള്‍ മുതല്‍ നാദിര്‍ഷ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യമായിരുന്നു ദിലീപിനെ നായകനാക്കാത്തതിനെക്കുറിച്ച്. പറ്റിയ തിരക്കഥ ലഭിച്ചാല്‍ ദിലീപിനെ നായകനാക്കുമെന്നായിരുന്നു താരത്തിന്റെ മറുപടി.

തിരക്കഥയൊരുക്കുന്നത്

ഫഹദ് ഫാസില്‍ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരക്കഥാകൃത്ത് സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കേശു ഈ വീടിന്റെ നാഥനെന്നാണ് സിനിമയ്ക്ക് പേര് നല്‍കിയിട്ടുള്ളത്.

ദേപുട്ട് ഉദ്ഘാടനത്തിന് ദുബായിലേക്ക്

ദിലീപും നാദിര്‍ഷയും കുടുംബസമേതം ദുബായിലേക്ക് പോയിരിക്കുകയാണ്. ദേപുട്ട് ദുബായ് ശാഖയുടെ ഉദ്ഘാടനത്തിനായാണ് ഇവര്‍ ദുബായിലേക്ക് പോവുന്നത്. നാദിര്‍ഷയുടെ ഉമ്മയാണ് ഉദ്ഘാടനം ദുബായിലെ ദേപുട്ട് ചെയ്യുന്നത്. കോഴിക്കോട്ടെ ദേ പുട്ട് ഉദ്ഘാടനം ചെയ്തതും നാദിര്‍ഷയുടെ ഉമ്മയായിരുന്നു.

കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത ബന്ധം

നാദിര്‍ഷയും ദിലീപും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. നാദിര്‍ഷയുടെ മകളും മീനാക്ഷിയും അടുത്ത സുഹൃത്തുക്കളാണ്.

തിരക്കുകള്‍ക്ക് ശേഷം

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തമിഴ് ചിത്രവുമായി ബന്ധപ്പെട്ട തിരക്കിലാണ് നാദിര്‍ഷ. ഇരുവരുടേയും തിരക്ക് കഴിഞ്ഞതിന് ശേഷം ഈ സിനിമയുമായി മുന്നോട്ട് പോവുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

റിയലിസ്റ്റിക്ക് ചിത്രം

ഫണ്‍ ഫാമിലി ഓറിയന്റഡ് സബ്കടാണ് ചിത്രത്തിന്റേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ നിര്‍മ്മാണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തയ്യാറായി ഇരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താരനിര്‍ണ്ണയം പൂര്‍ത്തിയാക്കിയിട്ടില്ല

കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. കട്ടപ്പനയുടെ തമിഴ് പതിപ്പുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നാദിര്‍ഷ ഇപ്പോള്‍.

English summary
Dileep joins together with Nadirsha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam