»   » ദിലീപിന്റെ ജനപ്രീതിയെക്കുറിച്ച് ആശങ്ക; ജോര്‍ജേട്ടന്‍സ് പൂരം റിലീസ് ജനുവരിയിലേക്ക് മാറ്റി

ദിലീപിന്റെ ജനപ്രീതിയെക്കുറിച്ച് ആശങ്ക; ജോര്‍ജേട്ടന്‍സ് പൂരം റിലീസ് ജനുവരിയിലേക്ക് മാറ്റി

Posted By: Nihara
Subscribe to Filmibeat Malayalam


ജനപ്രിയനായകന്‍ ദിലീപിന്റെ സിനിമ ഇല്ലാത്ത ക്രിസ്മസാണ് വരാന്‍ പോകുന്നത്. കുടുംബ പ്രേക്ഷകരെയും കുട്ടികളുടെയും ഇഷ്ട താരമായ ദിലീപ് കാവ്യയെ വിവാഹം കഴിച്ചതോടെയാണ് ആരാധകരുടെ കണ്ണിലെ കരടായി മാറിയത്. നിമിഷ നേരം കൊണ്ടാണ് ഇഷ്ടം അനിഷ്ടമായി മാറിയത്. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പ്ലാന്‍ പോലെ നടത്തി. മണിക്കൂറുകള്‍ ബാക്കി നില്‍ക്കവെയാണ് വിവാഹ വാര്‍ത്ത മാധ്യമങ്ങളെ പോലും അറിയിച്ചത്. ആരാധകരെ പോലും ഞെട്ടിച്ച താരവിവാഹമായിരുന്നു ഇരുവരുടേയും. സോഷ്യല്‍ മീഡിയയിലൂടെ ട്രോളുകളും അസഭ്യ വര്‍ഷവുമാണ് നവദമ്പതികള്‍ക്ക് ലഭിച്ചത്. കാവ്യയുടേയും ദിലീപിന്റെയും ആരാധകര്‍ നിന്ന നില്‍പ്പിലാണ് മറുകണ്ടം ചാടിയത്. പലരുടേയും പ്രൊഫൈലില്‍ മഞ്ജു വാര്യര്‍ക്ക് സ്ഥാനം ലഭിക്കാന്‍ ഇത് വഴി തെളിയിച്ചു.

ദിലീപ്-കാവ്യ വിവാഹവും പിന്നാമ്പുറ കഥകളും എല്ലാവരും അറിഞ്ഞു കഴിഞ്ഞതാണ്. ഹണിമൂണ്‍ ആഘോഷിക്കാനായി വിദേശത്തേക്ക് പോയ താരങ്ങള്‍ മടങ്ങി വരുന്നതും കാത്തിരിക്കുകയാണ് സിനിമാ പ്രവര്‍ത്തകര്‍. കാവ്യാ മാധവന്‍ മുന്‍പ് ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കുമോയെന്ന കാര്യത്തില്‍ യാതൊരുറപ്പും ലഭിച്ചിട്ടില്ല. കാവ്യയെ മുന്‍നിര്‍ത്തി ചിത്രങ്ങള്‍ പ്ലാന്‍ ചെയ്തവരൊക്കെ ആശങ്കയിലാണ്. ദിലീപിന്റെ കാര്യത്തിലാവട്ടെ അടുത്ത സിനിമയുടെ റിലീസ് ജനുവരിയിലേക്ക് മാറ്റിവെച്ചു.

Dileep

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ക്രിസ്മസിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. വ്യക്തി ജീവിതത്തിലെ തിരക്ക് കഴിഞ്ഞ് അടുത്ത ആഴ്ച ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. കെ ബിജു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായികാ വേഷം അവതരിപ്പിക്കുന്നത്.

വിവാഹത്തോടെ ദിലീപിന് ജനപ്രിയ നായകന്‍ ഇമേജ് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് സംവിധായകനും നിര്‍മ്മാതാവും. മഞ്ജുവായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ പോലും ആരാധകര്‍ ദിലീപിനൊപ്പം നിന്നിരുന്നു. എന്നാല്‍ കാവ്യാ മാധവനെ വിവാഹം ചെയതത് ആരാധകരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചിട്ടുള്ളത്. വിവാഹം സൃഷ്ടിച്ച വിവാദം ഒന്നൊതുങ്ങി 2017 ജനുവരിയില്‍ ജോര്‍ജേട്ടന്‍സ് പൂരവുമായി തിയേറ്ററുകളിലേക്കെത്താനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. സമീപ കാലത്ത് ഇറങ്ങിയ വെല്‍കം റ്റു സെന്‍ട്രല്‍ ജെയില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്.

English summary
Dileep, the Janapriyanayakan is one of the most favourite actors of family audiences. Despite the recent controversies, the die-hard fans of the actor are eagerly waiting for his next movie release. But sadly, Dileep will not have a Christmas release, this year. As per the latest reports, the release of the actor's highly anticipated project Georgettan's Pooram has been postponed to January 2017.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam