»   » അബിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ദിലീപ് ഓണ്‍ലൈനും! പക്ഷെ നിസാരമാക്കി കളഞ്ഞു...

അബിയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ദിലീപ് ഓണ്‍ലൈനും! പക്ഷെ നിസാരമാക്കി കളഞ്ഞു...

Posted By:
Subscribe to Filmibeat Malayalam

മിമിക്രി രംഗത്തെ സൂപ്പര്‍ സ്റ്റാര്‍ എന്ന് അക്ഷരാര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാവുന്ന കലാഭവന്‍ അബി തിരശീലയ്ക്കപ്പുറത്തേക്ക് വിട വാങ്ങിയത് ഇന്ന് രാവിലെയായിരുന്നു. സിനിമ-മിമിക്രി രംഗത്തെ പ്രമുഖര്‍ ദൃശ്യ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു.

ഒരാവശ്യവുമില്ലാതെ അബിക്ക് വേണ്ടി നാട്ടുകാരുടെ തല്ല് വാങ്ങിക്കൂട്ടിയ ജയസൂര്യ!

നിനക്ക് ആരാടാ ഈ പേരിട്ടത്? മമ്മൂട്ടിയുടെ ചോദ്യത്തിന് മുന്നില്‍ അബി പതറി! പേര് വന്ന വഴി...

മിമിക്രി കലാകാരനായി തിളങ്ങി നിന്ന കാലത്ത് തന്നെ ഉള്ള സൗഹൃദമായിരുന്നു ദിലീപും നാദിര്‍ഷയും തമ്മില്‍. ഒരുപാട് വേദികളില്‍ വിജയകരമായി പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ഇവര്‍ കാസ്റ്റുകളിലൂടെയും തരംഗം സൃഷ്ടിച്ചു. സമൂഹ മാധ്യമത്തിലെ ദിലീപിന്റെ ആരാധക കൂട്ടായ്മയായ ദിലീപ് ഓണ്‍ലൈനും അബിക്ക് ആദരം അര്‍പ്പിച്ചു.

വാക്കുകളില്ല

അബിയുടെ മരണത്തേക്കുറിച്ച് ഒരു വാക്ക് കൊണ്ട് പോലും സൂചിപ്പിക്കാതെ പ്രൊഫൈല്‍ ഫോട്ടോ കറുപ്പാക്കിയായിരുന്നു ദിലീപ് ഓണ്‍ലൈന്‍ അബിക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്. പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളാണ് അബിക്കുള്ള ആദരമാണ് അത് എന്ന് വ്യക്തമാക്കിയത്.

കമന്റുകള്‍

ദിലീപ് ഓണ്‍ലൈന്റെ പ്രൊഫൈല്‍ ചിത്രത്തിന് താഴെ നിരവധിപ്പേരാണ് അബിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. അബിയുടെ വേര്‍പാടിലുള്ള ദുഖം രേഖപ്പെടുത്തിയും നിരവധിപ്പേര്‍ രംഗത്തെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ അമ്പതിലേറെ കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടത്.

ദിലീപിന്റെ അസാന്നിദ്ധ്യം

അബിയുടെ മരണ സമയത്ത് ദിലീപ് നാട്ടിലില്ല. ദുബായിയില്‍ ദേ പുട്ടിന്റെ പുതിയ റെസ്‌റ്റോറന്റിന്റെ ഉദ്ഘാടനത്തിന് പോയിരിക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ജ്യാമത്തില്‍ കഴിയുന്ന ദിലീപ് ജാമ്യത്തില്‍ മൂന്ന് ദിവസത്തെ ഇളവ് നേടിയാണ് ദുബായിയിലേക്ക് പോയത്.

ഒന്നും മിണ്ടാതെ നാദിര്‍ഷ

അബി-നാദിര്‍ഷ-ദിലീപ് ത്രയത്തില്‍ നിന്നും ഒരാളാണ് നിത്യതയില്‍ വിശ്രമം നേടിയത്. എന്നാല്‍ ഇത് സംബന്ധിച്ച് നാദിര്‍ഷയുടെ പ്രതികരണങ്ങള്‍ ഒരു മാധ്യമത്തിലും ഇടം നേടിയില്ല. മാധ്യമങ്ങള്‍ നാദിര്‍ഷയെ സൗകര്യപൂര്‍വ്വം മറന്നതാണോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്.

ഫേസ്ബുക്കിലൂടെ

പൊതുവേ എല്ലാവരും എന്ത് അഭിപ്രായവും പങ്കവയ്ക്കാന്‍ ഉപയോഗിക്കുന്ന മാധ്യമമാണ് ഫേസ്ബുക്ക്. എന്നാല്‍ ജൂലൈ ആദ്യ വാരത്തിന് ശേഷം നാദിര്‍ഷയുടേയും ദിലീപിന്റേയും ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിശ്ചലമാണ്. അതുകൊണ്ട് തന്നെ ഫേസ്ബുക്കിലൂടെയും ഇരുവരും പ്രതികരിച്ചിട്ടില്ല

അബിയുടെ ഓര്‍മ്മകളില്‍ സോഷ്യല്‍ മീഡിയ

ഇന്നേ ദിവസം സോഷ്യല്‍ മീഡിയ അബിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞിരിക്കുകയാണ്. താരങ്ങളും സഹപ്രവര്‍ത്തകരും മാത്രമല്ല അബിയുടെ മിമിക്രി നെഞ്ചേറ്റിയ പ്രേക്ഷകരും താരത്തിന് ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

English summary
Dileep online paid homage to Abi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X