»   » ദിലീപിന് പാലക്കാടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, സിനിമയ്ക്ക് പിന്നിലെ ഇഷ്ടത്തിന്റെ കഥ അറിയാം

ദിലീപിന് പാലക്കാടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്, സിനിമയ്ക്ക് പിന്നിലെ ഇഷ്ടത്തിന്റെ കഥ അറിയാം

By: Nihara
Subscribe to Filmibeat Malayalam

ജനപ്രിയനായകന്‍ ദിലീപിന് പാലക്കാടിനോട് ഒരു പ്രത്യേക അടുപ്പമുണ്ട്. നിരവധി കാരണങ്ങളുണ്ട് അതിനു പിന്നില്‍. പാലക്കാട് ഷൂട്ട് ചെയ്ത ചിത്രങ്ങളെല്ലാം താരത്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ച ചിത്രങ്ങളായിരുന്നു. മികച്ച വിജയം സമ്മാനിച്ച ചിത്രങ്ങളുടെ ലൊക്കേഷന്‍ ആരായാലും ഓര്‍ത്തിരിക്കുമല്ലോ എന്തായാലും.

മലയാള സിനിമാ പ്രവര്‍ത്തകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കൂടിയാണ് പാലക്കാട്. പുതിയ സിനിമയായ രാംലീലയുടെ പാലക്കാട്ടെ ലൊക്കേഷനിലാണ് താരമിപ്പോഴുള്ളത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് പാലക്കാടിനോടുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് സംസാരിച്ചത്.

തിളക്കമാര്‍ന്ന വിജയങ്ങള്‍

സല്ലാപം, മീശമാധവന്‍, തിളക്കം ഈ മൂന്നു ചിത്രങ്ങളുടെ മുക്കാല്‍ ഭാഗവും ഷൂട്ട് ചെയ്തത് പാലക്കാടാണ്. ഉറ്റസുഹൃത്തും പാലക്കാട്ടുകാരനുമായ ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ ദിലീപിന്റെ അഭിനയജീവിതത്തിലെ മികച്ച വിജയങ്ങളിലൊന്നാണ്.

പാലക്കാടും തിളക്കവും

ജയരാജ് സംവിധാനം ചെയ്ത തിളക്കത്തിന്റെ പ്രധാന ലൊക്കേഷന്‍ പാലക്കാടായിരുന്നു. മുണ്ടുരിഞ്ഞ് നടക്കുന്ന വട്ടന്‍ കഥാപാത്രമായ ഉണ്ണിയെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. ചിത്രം ബോക്‌സോഫീസിലും ഹിറ്റായിരുന്നു.

ഗുരുവിന്റെ തട്ടകവും പാലക്കാടായിരുന്നു

ഗുരുസ്ഥാനീയനായ ലോഹിതദാസിന്റെ സ്വന്തം തട്ടകമായിരുന്നു പാലക്കാട്. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന സല്ലാപം തന്റെ അഭിനയ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണെന്നും താരം ഓര്‍ക്കുന്നു. സല്ലാപത്തിന്റെ ലൊക്കേഷനും പാലക്കാട് ആയിരുന്നുവെന്നത് മറ്റൊരു യാദൃശ്ചികത.

സഹസംവിധായകനായതും പാലക്കാട് വെച്ച്

പൂക്കാലം വരവായി എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കമലിനെ കാണാനായി ദിലീപ് പോയിരുന്നു. പാലക്കാടായിരുന്നു ചിത്രത്തിന്റെ ലൊക്കേഷന്‍. ആദ്യമായി സഹസംവിധായകനായി പ്രവര്‍ത്തിച്ച വിഷ്ണുലോകത്തിന്റെ ലൊക്കേഷന്‍ മലമ്പുഴയായിരുന്നു.

English summary
Reasons behind why Dileep likes Palakkad.
Please Wait while comments are loading...

Malayalam Photos

Go to : More Photos