»   » പിക് പോക്കറ്റിന് വേണ്ടി ദിലീപ് പോക്കറ്റടിക്കും, പരിശീലനം നല്‍കുന്നത് അമേരിക്കകാരന്‍!

പിക് പോക്കറ്റിന് വേണ്ടി ദിലീപ് പോക്കറ്റടിക്കും, പരിശീലനം നല്‍കുന്നത് അമേരിക്കകാരന്‍!

By: Sanviya
Subscribe to Filmibeat Malayalam

ബാലചന്ദ്രകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് പോക്കറ്റടിക്കാരന്റെ വേഷത്തില്‍ എത്തും. പിക്ക് പോക്കറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന് വേണ്ടി ദിലീപിന് പോക്കറ്റ് അടിക്കാന്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.

ലോക പ്രശസ്തനായ ബോബ് ആര്‍നോയാണ് ദിലീപിന് പരിശീലനം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്റര്‍ടെയ്ന്‍മെന്റ് എന്ന നിലയില്‍ കണ്‍കെട്ടായ പോക്കറ്റടി അവതരിപ്പിക്കുന്ന ആളാണ് ബോബ് ആര്‍നോ. അമേരിക്കകാരനായ ബോബ് തെരുവ് കുറ്റ കൃത്യങ്ങളില്‍ ഗവേണഷണം നടത്തുന്നയാളാണ്.

പരിശീലനത്തെ കുറിച്ച്

ചിത്രത്തിന് വേണ്ടി ദിലീപിന് പരിശീലനം നല്‍കാന്‍ ബോബ് ആര്‍നോ സമ്മതിച്ചതായാണ് സംവിധായകന്‍ ബാലചന്ദ്രന്‍കുമാര്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

വെല്‍കം ടു സെന്‍ട്രല്‍ ജയില്‍

സുന്ദര്‍ ദാസ് സംവിധാനം ചെയ്യുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രമാണ് ഒടുവില്‍ തിയേറ്ററില്‍ എത്തിയ ദിലീപ് ചിത്രം.

പ്രൊഫസര്‍ ഡിങ്കന്‍

ദിലീപിന്റെ മറ്റൊരു പുതിയ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

English summary
Dileep Pick Pocket Malayalam movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam