»   » പ്രൊഫസര്‍ ഡിങ്കനിലെ ദിലീപിന്റെ കഥാപാത്രം

പ്രൊഫസര്‍ ഡിങ്കനിലെ ദിലീപിന്റെ കഥാപാത്രം

Posted By: Sanviya
Subscribe to Filmibeat Malayalam


ടു കണ്‍ട്രീസിന്റെ വിജയ ശേഷം ദിലീപും തിരക്കഥാകൃത്ത് റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ പ്രഖ്യാപനം നടന്നതോടെ സോഷ്യല്‍ മീഡിയയിലും പ്രൊഫസര്‍ ഡിങ്കന്‍ ചര്‍ച്ചയായി.

ഡിങ്ക മതത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രം സംഭവിക്കരുതെന്ന പേരിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെട്ടത്. എന്നാല്‍ ചിത്രത്തെ കുറിച്ച് പ്രചരിക്കുന്ന തെറ്റിദ്ധാരണകള്‍ക്ക് വ്യക്തമായ മറുപടി നല്‍കി തിരക്കഥാകൃത്ത് റാഫി രംഗത്ത് വരികയും ചെയ്തിരുന്നു.

dileep

ദീപാങ്കുരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നതെന്നാണ് പറഞ്ഞ് കേട്ടത്. എന്നാല്‍ കഥാപാത്രത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളില്‍ ദിലീപിന് ഒരു മജീഷ്യന്റെ വേഷമാണെന്ന് പറയുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നതെന്നും പറയുന്നുണ്ട്.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും, സുന്ദര്‍ ദാസിന്റെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ദിലീപ്. ഓണത്തിനാണ് രണ്ട് ചിത്രങ്ങളുടെ റിലീസ് പ്രതീക്ഷിക്കുന്നത്.

English summary
Dileep To Play A Magician In Professor Dinkan!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam