»   » ദിലീപിന്റെ വളിപ്പെന്ന് പറഞ്ഞ് വിമര്‍ശിക്കണ്ട, ഡിങ്കന്‍ തിരക്കഥയിലെ മാറ്റത്തെക്കുറിച്ച് സംവിധായകന്‍!

ദിലീപിന്റെ വളിപ്പെന്ന് പറഞ്ഞ് വിമര്‍ശിക്കണ്ട, ഡിങ്കന്‍ തിരക്കഥയിലെ മാറ്റത്തെക്കുറിച്ച് സംവിധായകന്‍!

Posted By:
Subscribe to Filmibeat Malayalam

കമ്മാരസംഭവത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കനിലാണ ദിലീപ് ജോയിന്‍ ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ത്രീഡിയില്‍ ഒരുക്കുന്നതിനാല്‍ ചിത്രം വിഷുവിന് തിയേറ്ററുകളിലേക്കെത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ദിലീപ് അറസ്റ്റിലായത് ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു. ദിലീപിനെതിരെ വ്യാപക പ്രതിഷേധം തുടരുമ്പോഴും ആരാധകരുടെ ശക്തമായ പിന്തുണ താരത്തിന് ലഭിക്കുന്നുണ്ട്. അറസ്റ്റിന് ശേഷം റിലീസ് ചെയ്ത രാമലീല തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടിയത്.  ജാമ്യം ലഭിച്ചതിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

തിരക്കഥയിലെ മാറ്റം

പ്രൊഫസര്‍ ഡിങ്കന്‍ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ പറയുന്നു. കുടുംബപ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിലേക്കാണ് തിരക്കഥ മാറ്റിയിട്ടുള്ളതെന്ന അദ്ദേഹം വ്യക്തമാക്കി.

വളിപ്പെന്ന് പറയേണ്ടി വരില്ല

ചിത്രത്തിലെ ഹാസ്യ രംഗങ്ങളൊന്നും തന്നെ വളിപ്പ് എന്ന തരത്തിലേക്ക് മാറാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കുന്നു. ദിലീപ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

മജീഷ്യന്റെ കഥ

ദിലീപ് മജീഷ്യനായി എത്തുന്ന ചിത്രം ത്രീ ഡീയിലാണ് ഒരുക്കുന്നത്. ത്രീഡിയില്‍ ഒരുക്കുന്നതിനാല്‍ വിഷു റിലീസായി സിനിമ തിയേറ്ററുകളിലേക്കെത്തില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യഘട്ടം പൂര്‍ത്തിയാക്കി

റാഫിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പിന്നീടാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു.

കമ്മാരസംഭവത്തിന് ശേഷം രാമചന്ദ്രബാബു സംവിധാനം ചെയ്ത പ്രൊഫസര്‍ ഡിങ്കനിലാണ് ദിലീപ് അഭിനയിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ അനൗണ്‍സ് ചെയ്തത് പ്രകാരം വിഷു റിലീസായി ചിത്രം എത്തില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

English summary
Changes in Professor Dinkan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam