For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുൻപും താരങ്ങളെ പുറത്താക്കിയിരുന്നു! ദിലീപിനെ പുറത്താക്കാൻ കാരണം മറ്റൊന്ന്, നടന്റെ വെളിപ്പെടുത്തൽ

  |

  കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് പുറത്തു വരുന്നത് അത്ര ശുഭകരമായ വാർത്തയല്ല. ദിലീപിനെ അമ്മയിലേയ്ക്ക് തിരിച്ചെടുക്കുന്നു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് വീണ്ടും രംഗം വഷളായത്. മോഹൻലാൽ എഎംഎംഎയുടെ പുതിയ അധ്യക്ഷനായയതിനു പിന്നാലെയാണ് ദിലീപ് വിഷയത്തിൽ ഇങ്ങനെയാരു നടപടി സ്വീകരിച്ചത്. ഇതിനു പിന്നാലെ വിമർശനവുമായി തെന്നിന്ത്യൻ സിനിമലോകത്തിലെ തന്നെ ഒരു വിഭാഗം ആളുകൾ എത്തിയിരുന്നു. ഇതിനു പിന്നാലെ അമ്മ കൂടുതൽ വിവാദങ്ങളിൽ അകപ്പെടുകയായിരുന്നു.

  ബിഗ് ബോസ് ഹൗസിൽ നിന്ന് പേളിയെ പുറത്താക്കാൻ നീക്കം!! ശ്രീനീഷ് പേളി പ്രണയമല്ല കാരണം, സംഭവം ഇങ്ങനെ..

  ഇപ്പോഴിത എഎംഎംഎയ്ക്കെതിരെ ഉയർന്നു വരുന്ന വിവാദത്തിനെതിരെ നടൻ ബാബു രാജ് രംഗത്തെത്തിയിരിക്കുകയാണ്. താരസംഘടനയെ വെരുതെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുതെന്ന് ബാബു രാജ് പറഞ്ഞു. കൂടാതെ വർഷങ്ങൾക്കു മുൻപ് ഇതുപോലെ നടന്ന് ഒരു സമാനസംഭവവും താരം പങ്കുവവെച്ചിട്ടുണ്ട്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ബാബു രാജ് പറഞ്ഞത്. എഎംഎംഎയുടെ എക്സ്ക്യൂട്ടിവ് അംഗമാണ് ബാബുരാജ്.

  ആദ്യ ചോദ്യം ബിക്കിനിയിൽ അഭിനയിക്കാമോ? ബോളിവുഡിൽ നിന്നെത്തുന്ന ഓഫറുകളെ കുറിച്ച് അമല

   ദിലീപിനെ പുറത്താക്കിയത് അവേശത്തിന്

  ദിലീപിനെ പുറത്താക്കിയത് അവേശത്തിന്

  അമ്മയിൽ നിന്ന് ദിലീപിനെ പുറത്താക്കിയത് ആവേശത്തിന്റെ പുറത്താണെന്നു നടൻ ബാബു രാജ് പറഞ്ഞു. എല്ലാ സംഘടനകളും പുറത്താക്കിയതിന്റെ അവേശത്തിലാണ് ദിലീപിനെ എഎംഎംഎയിൽ നിന്ന് പുറത്താക്കിയത്. എങ്കിൽ ബൈലോ പ്രകാരം ആ നടപടി ശരിയല്ലായിരുന്നു- ബാബു രാജ് പറഞ്ഞു.

   തന്നെ പുറത്താക്കി

  തന്നെ പുറത്താക്കി

  2004 ൽ തിലകൻ ചേട്ടന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് തന്നേയും പുറത്താക്കിയിരുന്നു. അന്ന് ഞാൻ തന്നെയാണ് ഇവരോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. അതിനൊരു അച്ചടക്ക കമ്മിറ്റിവെച്ച് അതിനു മുന്നിൽ ഹാജരാകാൻ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഹജരായില്ലെങ്കിൽ മാത്രമേ പുറത്താക്കാൻ സാധിക്കുമായിരുന്നുള്ളൂ. ആ ഒരു സാഹചര്യത്തിലാണ് തന്നേയും പുറത്താക്കിയത്. അതുപോലെ തന്നെ പിന്നെ തിരിച്ചെടുക്കുകയും ചെയ്തു. എഎംഎംഎ എല്ലാവരും പറയുന്നത് പോലെ നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്ന ഒരു സംഘടനയല്ല. ഇതൊരു കൂട്ടായ്മയാണെന്നും ബാബു രാജ് പറഞ്ഞു.

  പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല

  പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ല

  പബ്ലിസിറ്റി ആഗ്രഹിക്കാത്ത് ഓട്ടേറെ നല്ല പ്രവർത്തനങ്ങൾ അമ്മയുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ക്യാപ്റ്റൻ രാജുവിന് അമ്മ നൽകിയത് അഞ്ചു ലക്ഷം രൂപയുടെ ധനസഹായമാണ്. സാധരാണ ഗതിയിൽ എല്ലാ സംഘടനകളും മൂന്ന് ലക്ഷം രൂപയാണ് നൽകുന്നത്. എന്നാൽ ഇവിടെ അദ്ദേഹത്തിന് സംഘടന അഞ്ച് ലക്ഷം രൂപ നൽകി.

   ജോയ് മാത്യൂ ഷമ്മി തിലകൻ

  ജോയ് മാത്യൂ ഷമ്മി തിലകൻ

  ഇതുവരെ എഎംഎംഎയുടെ ഭാഗത്ത് നിന്ന് ചെറിയ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഇനി അത് വരാതെ നോക്കിയാൽ മതിയെന്നും ബാബു രാജ് പറഞ്ഞു. സംഘടനയിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. എഎംഎംഎ‌യിൽ നിന്ന് രാജിവെച്ച മൂന്ന് നടിമാരെ മാത്രമല്ല നന്മാരായ ഷമ്മി തിലകനേയും ജോയ് മാത്യൂവിനേയും ചർച്ചയ്ക്ക് ക്ഷണിക്കുമെന്നും അവരുടെ പ്രശ്നങ്ങൾ കേൾക്കുമെന്നും അറിയിച്ചിട്ടുണ്ട്.

   മഞ്ജുവാര്യർ വൈസ് പ്രസിഡന്റ്

  മഞ്ജുവാര്യർ വൈസ് പ്രസിഡന്റ്

  എഎംഎംഎയിലെ സ്ത്രീകളെ നേതൃസ്ഥാനത്തിലേയ്ക്ക് പരിഗണിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. നടി മഞ്ജുവര്യാരെ അമ്മ സംഘടനയുടെ വൈസ് പ്രസിഡന്റ് ആക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്, അവർ വേണ്ടയെന്ന് പറഞ്ഞിരുന്നു. കൂടാതെ കഴിഞ്‍ പ്രവശ്യങ്ങളിലെ പോലെ അംഗങ്ങൾ പലരും കമ്മിറ്രിയിൽ പങ്കെടുത്തിരുന്നില്ല. എന്നാൽ ഇത്തവണമ എക്സ്യൂട്ട് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കണമെന്ന് നിർബന്ധമാക്കിയിട്ടുണ്ട്.

  നടിമാർക്ക് പങ്കെടുക്കാൻ ബുദ്ധിമുട്ട്

  നടിമാർക്ക് പങ്കെടുക്കാൻ ബുദ്ധിമുട്ട്

  നടിമാർക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ ബുദ്ധിമുട്ടായിരുന്നു. ആർക്ക് വേണമെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കാമായിരുന്നു. അവിടെ വന്ന് മത്സരിക്കാനുള്ള ഫോം ഫില്ല് ചെയ്തു നൽകാനും വോട്ട് ചോദിക്കാനും എല്ലാവർക്കും മടിയായിരുന്നു. അതചു കൊണ്ടാണ് പലരും അതിൽ നിന്ന് പിൻമാറിയത്.ഞാനൊക്കെ പകുതി ആളുകളോടും വോട്ട് ചോദിച്ചതിന് ശേഷമാണ് ഇലക്ഷൻ തന്നെ ഇല്ലെന്ന് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

  English summary
  dileep re entry and amma issue says about actor babu raj
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X