»   » മൂലമറ്റത്ത് ദിലീപിന്റെ കാരവാന്‍ അപകടത്തില്‍ പെട്ടോ, സംഭവിച്ചത് എന്താണെന്ന് ദിലീപ് പറയുന്നു

മൂലമറ്റത്ത് ദിലീപിന്റെ കാരവാന്‍ അപകടത്തില്‍ പെട്ടോ, സംഭവിച്ചത് എന്താണെന്ന് ദിലീപ് പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ വാര്‍ത്താമാധ്യമങ്ങളുടെയും, സോഷ്യല്‍ മീഡിയയുടെയും ശ്രദ്ധാ കേന്ദ്രമാണ് ദിലീപ്. ദിലീപിന്റെ പിന്നാലെ ക്യാമറയും ഒളിക്കണ്ണുമായി എത്തുന്ന ചിലര്‍ നടനെ കുറിച്ച് ഇല്ലാത്തത് പലതും പറഞ്ഞ് പരത്തുന്നു. അക്കൂട്ടത്തിലിതാ ഒരു വാഹനാപകടം കൂടെ.

മൂന്ന് കല്യാണം കഴിച്ചതും നിയമപരമായിട്ട്, എല്ലാവരെയും പൊന്ന് പോലെ നോക്കുന്നുണ്ട്, ദിലീപിന് ലിബര്‍ട്ടി ബഷീറിന്റെ മറുപടി

മൂലമറ്റത്ത് വച്ച് ദിലീപിന്റെ കാരവാന്‍ അപകടത്തില്‍ പെട്ടു എന്നാണ് വാര്‍ത്തകള്‍. മൂലമറ്റത്ത് അങ്ങനെ ഒരു അപകടം നടന്നുട്ടുണ്ട് എന്നും, എന്നാല്‍ അപകടത്തില്‍ പെട്ടത് തന്റെ കാരവാന്‍ അല്ല എന്നും ദിലീപ് വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെ

ഫേസ്ബുക്കിലൂടെയാണ് വാര്‍ത്തകളുടെ നിജസ്ഥിതി ദിലീപ് വ്യക്തമാക്കുന്നത്. അതിനൊപ്പം തന്റെ പിന്നാലെ നടക്കുന്ന മഞ്ഞപ്പത്രങ്ങളെ വിമര്‍ശിക്കാനും ദിലീപ് മറന്നില്ല. ഈസ്റ്റര്‍ ആശംസകളോടെയാണ് ദിലീപിന്റെ ഫേ്‌സബുക്ക് കുറിപ്പ് അവസാനിയ്ക്കുന്നത്.

എനിക്ക് കാരവാനില്ല

മൂലമറ്റത്തിനടുത്തുവച്ച് ഒരു കാരവന്‍ അപകടത്തില്‍ പെട്ടു. ഈ കാരവന്‍ എന്റേതാണ് എന്ന മട്ടില്‍ സോഷ്യല്‍ മീഡിയയിലും, എന്നെ 'ഒരുപാട് 'സഹായിക്കുന്ന ചില പത്രങ്ങളുടെ ഓണ്‍ലൈന്‍ പേജുകളിലും വാര്‍ത്തകള്‍ വരുന്നതായും, അതിനു സോഷ്യല്‍ മീഡിയായില്‍ മുഖമില്ലാത്ത 'ചില മാന്മ്യാര്‍ 'വേണ്ട രീതിയില്‍ പ്രചരണം നടത്തുന്നതായും അറിഞ്ഞു. അതുകൊണ്ട് എല്ലാവരുടേയും അറിവിലേക്കായ് പറയുന്നു, എനിക്ക് സ്വന്തമായ് കാരവനില്ല, മറിഞ്ഞ കാരവാന്റെ ഉടമ ജാവേദ് ചെമ്പ് എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളറാണു.

ഞങ്ങള്‍ ഉപയോഗിച്ച കാരവാന്‍

സിനിമകളുടെ സെറ്റില്‍ വാടകയ്ക്കു നല്‍കുന്ന കാരവനാണിത്. 'കമ്മാരസംഭവം ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഈ കാരവന്‍ ഞങ്ങള്‍ ഉപയോഗിച്ചിരുന്നു. ഈശ്വരകൃപയാല്‍ അതില്‍ ജോലിചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ അപകടമൊന്നുമില്ലാതെ രക്ഷപ്പെട്ടു എന്നതാണു എന്നെ സംബന്ധിച്ച് ആശ്വാസം- ദിലീപ് എഴുതി

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.. മുഴുവനായി വായിക്കൂ...

English summary
Dileep reacts to the recent caravan accident rumour
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam