»   » ദിലീപിന് തമിഴ്‌നാട്ടില്‍ പോവേണ്ടി വന്നില്ല! കമ്മാരസംഭവം നടക്കുന്നത് മലപ്പുറത്ത് നിന്നും!!!

ദിലീപിന് തമിഴ്‌നാട്ടില്‍ പോവേണ്ടി വന്നില്ല! കമ്മാരസംഭവം നടക്കുന്നത് മലപ്പുറത്ത് നിന്നും!!!

Posted By: Teresa John
Subscribe to Filmibeat Malayalam
ദിലീപ് രണ്ടും കല്‍പിച്ച്, കമ്മാരസംഭവം ചിത്രീകരണം പുനരാരംഭിച്ചു | filmibeat Malayalam

ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ ദിലീപ് ചിത്രീകരണം പാതിവഴിയിലായി പോയ കമ്മാരസംഭവം എന്ന സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്. നടിയെ ആക്രമിച്ച കേസില്‍ താരം ജയിലില്‍ പോവുന്നതിന് മുമ്പ് സിനിമയുടെ ഷൂട്ടിങ്ങ് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ ആരംഭിച്ചിരുന്നു.

മൈ സ്റ്റോറി വൈകുന്നതിന് കാരണം പൃഥ്വിരാജിന് ഡേറ്റ് ഇല്ലാത്തതാണോ? വലിയ പ്രതിസന്ധി അതല്ല, ഇതാണ്!!!

ഇന്നലെയാണ് കമ്മാരസംഭവത്തിലേക്ക് നാളുകള്‍ക്ക് ശേഷം ദിലീപ് എത്തുന്നതായി വാര്‍ത്തകള്‍ വന്നത്. ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലൊക്കേഷന്‍ തമിഴ്‌നാട്ടിലായിരിക്കുമെന്നായിരുന്നു. എന്നാല്‍ മലപ്പുറത്തെ വേങ്ങരയില്‍ നിന്നും സിനിമയുടെ ചിത്രീകരണം രണ്ടാമതും ആരംഭിച്ചിരിക്കുകയാണ്.

കമ്മാരസംഭവം

ദിലീപിനെ നായകനാക്കി നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാരസംഭവം. ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം രണ്ടാമതും ആരംഭിച്ചിരിക്കുകയാണ്.

ദിലീപിന്റെ അറസ്റ്റ്


നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി അനിശ്ചിതത്വത്തിലായ സിനിമയായിരുന്നു കമ്മാരസംഭവം. ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് സിനിമയുടെ ഭാവിയെ തകര്‍ക്കുന്ന അവസ്ഥയിലെത്തിച്ചിരുന്നു.

മലപ്പുറത്ത് നിന്നും

ആദ്യം സിനിമയുടെ ചിത്രീകരണം തമിഴ്‌നാട്ടില്‍ നിന്നുമായിരുന്നു തുടങ്ങിയത്. ശേഷം കോയമ്പത്തൂരില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മലപ്പുറത്തെ വേങ്ങരിയില്‍ നിന്നുമാണ് ഷൂട്ടിങ്ങ് നടക്കുന്നത്.

ദിലീപ് തമിഴ്‌നാട്ടിലേക്ക് പോവുന്നു


ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം സിനിമയുടെ ഷൂട്ടിങ്ങ് ആവശ്യത്തിനായി ദിലീപ് തമിഴ്‌നാട്ടിലേക്ക് പോവുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അതെല്ലാം മാറിയാണ് മലപ്പുറത്ത് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്.

20 കോടി ചിത്രം

ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം 20 കോടി മുതല്‍ മുടക്കിയലായിരുന്നു ആരംഭിച്ചിരുന്നത്. ഇപ്പോള്‍ മലയാറ്റൂര്‍ കാട്ടില്‍ വെച്ചും സിനിമയുടെ ചിത്രീകരണം നടക്കും.

സിനിമയുടെ പ്രത്യേകത


ദിലീപിന്റെ കരിയറിലെ ബിഗ് ബജറ്റ് പടം കമ്മാരസംഭവമാണ്. രണ്ടാം ലോക മഹായുദ്ധം ഉള്‍പ്പെട ഒരു കാലഘട്ടത്തിലെ കഥ പറയുന്ന സിനിമയില്‍ തമിഴ് നടന്‍ സിദ്ധാര്‍ത്ഥും പധ്രാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

തിരക്കഥ


നടന്‍ മുരളി ഗോപിയാണ് കമ്മാരസംഭവത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടി നമിത പ്രമോദാണ് ചിത്രത്തിലെ നായിക. കമ്മാരന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

English summary
Dileep has already begun shooting for the movie, which marks the directorial debut of ad film-maker Rathish Ambat. The shooting of Kammara Sambhavam has been progressing at Vengara, Malappuram district.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam