രാമലീല തീര്‍ന്നു, ഇനി കമ്മാരസംഭവത്തിലേക്ക്!!! ദിലീപിന് ഇനി ഷൂട്ടിംഗ് നാളുകള്‍!!!
അമേരിക്കയില്‍ ഒരുമാസത്തോളം നീണ്ടുനിന്ന ദിലീപ് ഷോയ്ക്ക് ശേഷം മടങ്ങിയെത്തിയ ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കിലേക്ക്. പെരുന്നാളിന് പിന്നാലെ തിയറ്ററിലെത്തുന്ന ദിലീപ് ചിത്രം രാമലീലയുടെ ചിത്രീകരണമാണ് ദിലീപ് ഷോയ്ക്ക് ശേഷം മടങ്ങിയെത്തിയ ദിലീപ് ആദ്യം പൂര്‍ത്തിയാക്കിയത്. പ്രയാഗ മാര്‍ട്ടിന്‍ നായകനായകുന്ന ചിത്രം ജൂലൈ ഏഴിന് തിയറ്ററിലെത്തും.

രാമലീല പൂര്‍ത്തിയാക്കിയ ദിലീപ് കമ്മാരസംഭവിത്തില്‍ ജോയിന്‍ ചെയ്തു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. തമിഴ് സിദ്ധാര്‍ത്ഥും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രതീഷ് അമ്പാട്ടിന്റെ പ്രഥമ സംവിധാന സംരംഭമായ കമ്മാരസംഭവത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. രസികന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ദിലീപ് അഭിനയിക്കുന്ന ചിത്രമാണിത്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.
ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിലൊന്നായ സിദ്ധാര്‍ത്ഥിന്റെ രംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വച്ച് ചിത്രീകരിച്ചിരുന്നു. ഇപ്പോള്‍ ദിലീപിന്റെ ഭാഗങ്ങളാണ് ചിത്രീകരിക്കുന്നത്. സിനിമ ഈ വര്‍ഷം അവസാനത്തോടെ തിയറ്ററിലെത്തും.


Click it and Unblock the Notifications











