»   » മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ദിലീപ് വെളിപ്പെടുത്തുന്നു; അത് ചെയ്യാന്‍ എനിക്ക് കഴിയില്ല എന്ന് നടന്‍

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം ദിലീപ് വെളിപ്പെടുത്തുന്നു; അത് ചെയ്യാന്‍ എനിക്ക് കഴിയില്ല എന്ന് നടന്‍

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം അറിയാന്‍ പലര്‍ക്കും താത്പര്യമുണ്ട്. മമ്മൂട്ടിയോട് ചോദിക്കുമ്പോള്‍, ഭക്ഷണക്രമവും വ്യായമവുമാണ് എന്ന് താരം പറയും. മമ്മൂട്ടിയെ പോലെ സൗന്ദര്യം നിലനിര്‍ത്താനുള്ള വഴി അന്വേഷിച്ച് ദിലീപും നടന്നിരുന്നു. ഒടുവില്‍ ദിലീപ് ആ രഹസ്യം കണ്ടെത്തി.

മോഹന്‍ലാല്‍ വൃത്തിയില്‍ ഭക്ഷണം കഴിക്കും, വേണ്ട എന്ന് പറയില്ല; മമ്മൂട്ടി

മമ്മൂക്കയുടെ ത്യാഗമനോഭാവമാണ് അദ്ദേഹത്തിന്റെ സൗന്ദര്യ രഹസ്യം എന്ന് ദിലീപ് പറയുന്നു. വേണ്ട എന്ന് പറയാന്‍ കഴിയുന്ന മമ്മൂട്ടിയുടെ മനസ്സ്. അത് പോലെ തനിക്ക് കഴിയില്ല എന്നും ദിലീപ് പറയുന്നു. എന്ത് വേണ്ട എന്ന് പറയുന്ന മനോഭാവം?, തുടര്‍ന്ന് വായിക്കാം

മമ്മൂക്കയുടെ സാക്രിഫൈസ്

മമ്മൂക്കയുടെ ശരീരസൗന്ദര്യത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ സാക്രിഫൈസാണ് എന്ന് ദിലീപ് പറയുന്നു

ഇഷ്ടമുള്ളത് വേണ്ട എന്ന് പറയുന്ന ത്യാഗം

ഞാനൊക്കെ ചോറും മീന്‍കറിയും ഇറച്ചിയുമൊക്കെ കഴിക്കുമ്പോള്‍ അതൊക്കെ മാറ്റിവച്ച് പച്ചക്കറികള്‍ മാത്രം കഴിക്കാന്‍ മമ്മൂക്ക തയ്യാറാകും. അതൊന്നും കഴിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല എന്നുകൂടി ഓര്‍ക്കണം.

അതുപോലെ ചെയ്യാന്‍ എനിക്ക് കഴിയില്ല

അതുപോലൊക്കെ ചെയ്യാന്‍ എന്റെ വയറും നാവും സമ്മതിക്കില്ല. ആകെയുള്ളത് ഇത്തിരിപ്പോന്ന ഒരു ജീവിതമല്ലേ. നമ്മളീ ജോലി ചെയ്യുന്നതൊക്കെ വയറിനും കൂടി വേണ്ടീട്ടല്ലേ എന്നാണ് ദിലീപിന്റെ തിയറി

ഭക്ഷണക്രമത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് മോഹന്‍ലാല്‍. ലാല്‍ നല്ല വൃത്തിയില്‍ കഴിക്കും. വേണ്ട എന്ന് പറയില്ല. ലാല്‍ കഴിക്കുന്നത് കാണുന്നവര്‍ക്കും വിശക്കും. ഞാനും ഇഷ്ടമുള്ളതൊക്കെ കഴിക്കും. പക്ഷെ ഇഷ്ടമുള്ളത്രയും കഴിക്കില്ല- എന്നാണ് തന്റെ ഭക്ഷണ രീതിയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

English summary
Dileep revealing Mammootty's beauty secret

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam