»   » പോലീസുകാര്‍ക്കൊപ്പം ദിലീപിന്‍റെ സെല്‍ഫി, പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യം ഇതാണ് !

പോലീസുകാര്‍ക്കൊപ്പം ദിലീപിന്‍റെ സെല്‍ഫി, പ്രചരിച്ച ചിത്രത്തിന് പിന്നിലെ സത്യം ഇതാണ് !

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകവും പ്രേക്ഷകരും ആകെ ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ്. ദിലീപിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തപ്പോഴാണ് സംശയമുനകളെല്ലാം താരത്തിന് നേര്‍ക്ക് ഉയര്‍ന്നുവന്നത്. അതിന് ശേഷം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ സഹതാരങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ദിലീപിന് ലഭിച്ചത്. എന്നാല്‍ സംഭവങ്ങള്‍ പെട്ടെന്നാണ് മാറി മറിഞ്ഞത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപിനെ അറസ്റ്റ് ചെയ്തു. പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്.

സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരുന്നത്. മിമിക്രിയില്‍ നിന്നും സിനിമയിലേക്കെത്തിയ ദിലീപ് പടിപടിയായാണ് മുന്‍നിരയിലേക്കെത്തിയത്. രണ്ട് പോലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന ദിലീപിന്റെ ഫോട്ടോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. അറസ്റ്റിലായതിനു ശേഷമുള്ള സെല്‍ഫിയാണോ ഇതെന്നുള്ള സംശയത്തിലായിരുന്നു എല്ലാവരും. എന്നാല്‍ സംഭവത്തിന് വിശദീകരണവുമായി ഫോട്ടോയിലെ തന്നെ ഒരാളായ അരുണ്‍ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സെല്‍ഫി

രണ്ട് പോലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന ദിലീപിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് വൈറലായത്. അറസ്റ്റിനു ശേഷമുള്ള ചിത്രമാണ് ഇതെന്നായിരുന്നു ചിലരൊക്കെ കരുതിയിരുന്നത്.

സംശയത്തിന് കാരണമായത് നീല ഷര്‍ട്ട്

നീല ഷര്‍ട്ട് ധരിച്ച് പോലീസുകാര്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയായിരുന്നു സോഷ്യല്‍ മീഡിയയിലൂട പ്രചരിച്ചത്. ഇതേ നീല ഷര്‍ട്ടാണ് ദിലീപ് അറസ്റ്റിലാകുമ്പോഴും ധരിച്ചിരുന്നത്. ഇതാണ് പലര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കിയത്.

പോലീസുകാര്‍ക്കൊപ്പം സെല്‍ഫി

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന് പോലീസ് വി ഐപി പരിഗണനയാണ് നല്‍കുന്നത്. അതിനാല്‍ത്തന്നെ താരം വളരെ പെട്ടെന്ന് ഈ കേസില്‍ നിന്ന് ഊരിപ്പോരുമെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിച്ചിരുന്നത്.

വിശദീകരണവുമായി രംഗത്ത് വന്നു

ദിലീപിനൊപ്പം ഫോട്ടോയില്‍ നില്‍ക്കുന്ന പോലീസുകാരിലൊരാളായ അരുണ്‍ സൈമണാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി രംഗത്തുവന്നിട്ടുള്ളത്. ദിലീപ് കസ്റ്റഡിയില്‍ ഉള്ളപ്പോഴല്ല ആ സെല്‍ഫി എടുത്തത്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ആ ഫോട്ടോ എടുത്തതെന്ന് അരുണ്‍ പറയുന്നു.

ഫേസ്ബുക്കിലൂടെ വിശദീകരണം

ഫേസ്ബുക്കിലൂടെയാണ് വിശദീകരണവുമായി അരുണ്‍ രംഗത്തെത്തിയിട്ടുള്ളത്. ജോര്‍ജ്ജേട്ടന്‍സ് പൂരത്തില്‍ അഭിനയിക്കുന്നതിനായി ഇരിങ്ങാലക്കുടയില്‍ ദിലീപ് വന്നപ്പോഴായിരുന്നു ആ സെല്‍ഫി എടുത്തതെന്ന് അരുണ്‍ കുറിച്ചിട്ടുണ്ട്.

രണ്ടുദിവസത്തേക്ക് റിമാന്‍ഡില്‍

അറസ്റ്റിലായ ദിലീപിനെ ബുധനാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്. അന്വേഷണ സംഘം ആവശ്യപ്പെട്ടത് പ്രകാരം രണ്ടു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത താരത്തിനെ തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്.

English summary
Arun Simon explains about selfie with Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam