»   » ദിലീപിന്റെ ഏഴ് സുന്ദര രാത്രികള്‍ക്ക് ഏഴ് കോടി!

ദിലീപിന്റെ ഏഴ് സുന്ദര രാത്രികള്‍ക്ക് ഏഴ് കോടി!

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ വിജയങ്ങള്‍ മാത്രം നേടിയ ലാല്‍ ജോസിന് വീണ്ടും പ്രതീക്ഷ നല്‍കുന്ന ചിത്രമാണ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ഏഴ് സുന്ദര രാത്രികള്‍. റിലീസിന് മുന്നെ തന്നെ ചിത്രം കാശ് വാരാന്‍ തുടങ്ങി. ഏഴ് കോടി രൂപ കൊടുത്താണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഒരു സ്വകാര്യ ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെ കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രമാണ് സാറ്റലൈറ്റിന്റെ കാര്യത്തില്‍ പ്രേക്ഷകരെ ഞട്ടിച്ചത്. 5.75 കോടി രൂപ.

വിവാഹത്തിന് മുന്നെയുള്ള ഏഴ് സുന്ദര രാത്രികളെ കുറിച്ച് പറയുന്ന ലാല്‍ ജോസിന്റെ ഏഴ് സുന്ദര രാത്രികളില്‍ ദിലീപിന്റെ നായികയായി റിമ കല്ലിങ്കലെത്തുമ്പോള്‍ മറ്റൊരു പ്രധാന വേഷത്തില്‍ പാര്‍വതി നമ്പ്യാരും എത്തുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. ദിലീപിനൊപ്പം ഹരിശ്രീ അശോകന്‍, ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, ശേഖര്‍ മേനോന്‍ എന്നിവരാണ് ചിരിയുടെ മലാപ്പടക്കത്തിന് തിരി കൊളുത്തുന്നത്. ചിത്രത്തിന് അല്പം ഗൗരവം നല്‍കാന്‍ മുരളി ഗോപിയുമുണ്ട്.

 Ezhu Sundara Rathrikal

പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന എബിയെന്ന കഥാപാത്രമായിട്ടാണ് ദിലീപ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. വിവാഹത്തിന് ഏഴുനാള്‍ മുമ്പ് എബി ഒരുക്കുന്ന ബാച്‌ലര്‍ പാര്‍ട്ടിയാണ് ചിത്രത്തിന്റെ വഴിത്തിരിവായി മാറുന്നത്. എഴ് വര്‍ഷം മുമ്പ് ലാല്‍ ജോസ് ഒരുക്കിയ സൂപ്പര്‍ഹിറ്റ്, ക്ലാസ് മേറ്റ്സിന് തിരക്കഥ രചിച്ച ജെയിംസ് ആല്‍ബര്‍ട്ടാണ് ഏഴു സുന്ദര രാത്രികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്.

അടുത്തിടെ റിലീസ് ചെയ്ത ലാല്‍ ജോസ് ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തവും മികച്ച വിജയങ്ങള്‍ നേടിയവയുമായിരുന്നു. സ്പാനിഷ് മസാലയും ഡയമണ്ട് നെക്ലേസും കഴിഞ്ഞ് അയാളും ഞാനും തമ്മില്‍ എന്ന ചിത്രമായപ്പോള്‍ ലാല്‍ ജോസ് ഏവരെയും വിസ്മയിപ്പിച്ചു. പിന്നീടുവന്ന പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും വന്‍ഹിറ്റായി. ഏഴു സുന്ദര രാത്രികളും ഇതേ പോലെ വിജയമാകുമെന്ന് പ്രതീക്ഷിയ്ക്കാം. ക്രിസ്മസിന് ചിത്രം തിയേറ്ററിലെത്തും.

English summary
Dileep's upcoming movie Ezhu Sundara Rathrikal bags a whooping satellite record of Rs 7 crores. Directed by Lal Jose, the satellite rights of the movie was brought by a popular Televison channel.
Please Wait while comments are loading...

Malayalam Photos

Go to : More Photos