»   » ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരം, റിലീസിംഗ് ഡേറ്റില്‍ മാറ്റം

ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരം, റിലീസിംഗ് ഡേറ്റില്‍ മാറ്റം

Posted By:
Subscribe to Filmibeat Malayalam

വേനലവധിക്ക് റിലീസ് ചെയ്യുന്ന ദിലീപ് ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ ബിജുവാണ്. മാര്‍ച്ച് 30, 2017 ന് റിലീസ് ചെയ്യാന്‍ നേരത്തേ തീരുമാനിച്ച ചിത്രം പിന്നീട് ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു.

dileep

മാര്‍ച്ച് 31 നായിരുന്നു ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജോര്‍ജേട്ടന്‍സ് പൂരവും, മമ്മൂട്ടി നായകനായ ദി ഗ്രേറ്റ് ഫാദറും ഒരുമിച്ച് മാര്‍ച്ച് 30, 2017 ന് റിലീസ് ചെയ്യാന്‍ തീരുമാനമായി. ഈ തീരുമാനം വീണ്ടും മാറി. ഇപ്പോള്‍ റിലീസ് ഡേറ്റ് ഏപ്രില്‍ 1 ശനിയാഴ്ച്ചയാണ്. ദി ഗ്രേറ്റ് ഫാദറിന്റെ റിലീസ് തീര്‍ച്ചയായും ജോര്‍ജേട്ടന്‍സ് പൂരത്തിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

രജീഷ വിജയന്‍, വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജോര്‍ജേട്ടന്‍സ് പൂരത്തിലെ ഒരു ഗാനം ഈയടുത്ത് റിലീസായിരുന്നു.

English summary
Here is an update on the release date of Dileep starrer Georgettan's Pooram

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam