»   » കാവ്യയുമായുള്ള വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദിലീപിന്റെ ആദ്യ ചിത്രം

കാവ്യയുമായുള്ള വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദിലീപിന്റെ ആദ്യ ചിത്രം

By: Sanviya
Subscribe to Filmibeat Malayalam

കാവ്യയുമായുള്ള വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ദിലീപിന്റെ ആദ്യ ചിത്രമാണ് ജോര്‍ജേട്ടന്‍സ് പൂരം. ക്രിസ്തുമസിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും സമരത്തെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ചത്.

ജോര്‍ജേട്ടന്‍സ് പൂരം മാത്രമല്ല, തിയേറ്ററുകാരുടെയും വിതരണക്കാരുടെയും സമരത്തെ തുടര്‍ന്ന് വേറെയും റിലീസ് മാറ്റി വച്ചിട്ടുണ്ട്. റിലീസ് മാറ്റിയ ചിത്രങ്ങള്‍ ജനുവരിയില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ജോര്‍ജേട്ടന്‍സ് പൂരം

ജനുവരി 25ന് ജോര്‍ജേട്ടന്‍സ് പൂരം തിയേറ്ററുകളിലെത്തും.


വിവാഹത്തിന് ശേഷം

ദിലീപിന്റെ വിവാഹത്തിന് ശേഷം തിയേറ്ററുകളില്‍ എത്തുന്ന ചിത്രം കൂടിയാണ് ജോര്‍ജേട്ടന്‍സ് പൂരം. വൈ വി രാജേഷിന്റെ തിരക്കഥയില്‍ ബിജു അരൂക്കുട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


അലസനായ യുവാവ്

കൂട്ടുക്കാര്‍ക്കൊപ്പം അലസനായി നടക്കുന്ന ഒരു യുവാവിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. രഞ്ജി പണിക്കരാണ് ചിത്രത്തില്‍ ദിലീപിന്റെ അച്ഛന്‍ വേഷം അവതരിപ്പിക്കുന്നത്.


മറ്റ് കഥാപാത്രങ്ങള്‍

ചെമ്പന്‍ വിനോദ് ജോസ്, ഷറഫുദ്ദീന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.


English summary
Dileep’s Georgettan’s Pooram To Release On January 25?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam