»   » ചെ ഗുവേര തൊപ്പിയുണ്ട്, യൂണിഫോമുമുണ്ട്! ഒടുവില്‍ ദിലീപിന്റെ കമ്മാരന്‍ വരുന്നു, റിലീസ് തീരുമാനിച്ചു!!

ചെ ഗുവേര തൊപ്പിയുണ്ട്, യൂണിഫോമുമുണ്ട്! ഒടുവില്‍ ദിലീപിന്റെ കമ്മാരന്‍ വരുന്നു, റിലീസ് തീരുമാനിച്ചു!!

Posted By:
Subscribe to Filmibeat Malayalam

രാമലീലയുടെ വിജയത്തിന് ശേഷം ദിലീപ് ആരാധകര്‍ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമയാണ് കമ്മാര സംഭവം. സിനിമയില്‍ നിന്നുള്ള ദിലീപിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഏറെ കാലത്തിന് ശേഷം ദിലീപ് തന്നെയാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

ആകെ മൊത്തം ടോട്ടൽ ആർട്ടിഫിഷ്യലായി ദിവാൻ-ജി മൂല! (മൂലയ്ക്കാക്കി ചാക്കോച്ചനെ) ശൈലന്റെ റിവ്യു

ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമ അടുത്ത ഏപ്രിലില്‍ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തുമെന്നായിരുന്നു ആദ്യം  പറഞ്ഞിരുന്നത്. എന്നാല്‍ സിനിമ റിലീസിനെത്തുന്ന ദിവസം മറ്റിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനാണ് കമ്മാര സംഭവത്തിന്റെ റിലീസ് തീയതി റിര്‍പ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

കമ്മാരന്‍ വരുന്നു

ദിലീപ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് കമ്മാരസംഭവം. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് കമ്മാരസംഭവത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ദിലീപ് തന്നെ ഫോസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു. ഏറെ കാലത്തിന് ശേഷം സോഷ്യല്‍ മീഡിയയിലെത്തിയ താരത്തിനെ ആരാധകര്‍ വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

റിലീസ് തീരുമാനിച്ചു


മുമ്പ് ഏപ്രിലില്‍ വിഷുവിനോടനുബന്ധിച്ച് സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമയ്ക്ക് കൃത്യമായൊരു റിലീസ് ദിവസം അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരിക്കുകയാണ്. ഏപ്രില്‍ അഞ്ചിനായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നാണ് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആരാധകര്‍ക്ക് സന്തോഷിക്കാം..


നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് കമ്മാരസംഭവം. ദിലീപിനെ നായകനാക്കി സിനിമയുടെ ചിത്രീകരണം ആദ്യം ആരംഭിച്ചിരുന്നെങ്കിലും നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ പോയതോട് കൂടി സിനിമ പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ രണ്ടാമതും ചിത്രീകരണം ആരംഭിച്ച സിനിമ റിലീസിന് വേണ്ടി ഒരുങ്ങുകയാണെന്നുള്ള വാര്‍ത്തകള്‍ സന്തോഷം നല്‍കുന്നതാണ്.

ചിത്രീകരണം പൂര്‍ത്തിയാവുന്നു


ഗ്രാന്‍ഡ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം 20 കോടി മുതല്‍ മുടക്കിയലായിരുന്നു ആദ്യം ആരംഭിച്ചിരുന്നത്. മലപ്പുറം, കോയമ്പത്തൂര്‍ എന്നിങ്ങനെ പല സ്ഥലങ്ങളിലുമായിരുന്നു ചിത്രീകരണം നടന്നിരുന്നത്.

ദിലീപിന്റെ പോസ്റ്റ്


പ്രിയപ്പെട്ടവരെ, ഏറെ നാളുകള്‍ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി. തുടര്‍ന്നും നിങ്ങളുടെ സ്‌നേഹവും, കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ച് കൊണ്ടും, എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണ്ണ മായ ഒരു പുതുവര്‍ഷം നേര്‍ന്ന് കൊണ്ടും, എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ 'കമ്മാരസംഭവം 'എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു. ചരിത്രം ചമച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചവര്‍ക്ക് സമര്‍പ്പിതം. ഒടിച്ചവര്‍ക്ക് സമര്‍പ്പിതം. വളച്ചൊടിച്ചവര്‍ക്ക്... സമര്‍പ്പിതം. കമ്മാരസംഭവം. എന്നും പറഞ്ഞായിരുന്നു ദിലീപ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

വൈറലായ പോസ്റ്റര്‍

രണ്ടുമാസത്തിന് മുകളില്‍ ജയിലില്‍ കഴിഞ്ഞതിന് ശേഷം പുറത്തെത്തിയ ദിലീപിന് നല്ല വളര്‍ന്ന താടിയുണ്ടായിരുന്നു. ശേഷം ഏറെ നാളത്തെക്ക് താരം അത് കളഞ്ഞിരുന്നില്ല. അത് കമ്മാരസംഭവത്തിന് വേണ്ടിയായിരുന്നെന്ന് പുറത്ത് വന്ന ലുക്കില്‍ നിന്നുമാണ് ആരാധകര്‍ക്ക് മനസിലായത്. വളര്‍ന്ന് നീണ്ട താടിയ്‌ക്കൊപ്പം ചെ ഗുവേര തൊപ്പിയും യൂണിഫോമുമാണ്് ധരിച്ചിരിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

ചിത്രത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപ് നായകനാവുമ്പോള്‍ നമിത പ്രമോദാണ് നായിക. ഒപ്പം തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്, ബോബി സിംഹ, മുരളി ഗോപി, ശാരദ ശ്രീനാഥ്, ശ്വേത മേനോന്‍, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Dileep's Kammara Sambhavam To Hit The Theatres On This Date!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X