»   » കിങ് ലയറിന്റെ ചിത്രീകരണം പൂര്‍ത്തിയായി, ദിലീപിന്റെ മറ്റൊരു ഹിറ്റ് ഉടന്‍

കിങ് ലയറിന്റെ ചിത്രീകരണം പൂര്‍ത്തിയായി, ദിലീപിന്റെ മറ്റൊരു ഹിറ്റ് ഉടന്‍

Posted By:
Subscribe to Filmibeat Malayalam

ടു കണ്‍ട്രീസ് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ദിലീപിന്റെ മറ്റൊരു ചിത്രം തിയേറ്ററില്‍ എത്തുകയാണ്. ഒരിടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കിങ് ലയര്‍. ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ടു കണ്‍ട്രീസിന്റെ വിജയ ശേഷം വീണ്ടും ദിലീപ്, അത് കൂടാതെ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലെ വിജയം ആവര്‍ത്തിക്കും എന്നത് മറ്റൊന്നും.

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലെ മഡോണ സെബാസ്റ്റിനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദുബായിലും കേരളത്തിലുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞു. ദുബായില്‍ മാത്രമായി ഒരു മാസത്തോളമാണ് ചിത്രീകരണം നടന്നത്.


dileep-madonna

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ഒരു നുണയനായ സത്യനാരായണന്റെ കഥയാണ് കിങ് ലയര്‍. ജീവിതത്തില്‍ കഷ്ടപാടുകള്‍ സഹിച്ച് ജീവിച്ച് വരുന്ന ഒരാളാണ് സത്യനാരായാണന്‍. പേര് സത്യ നാരയണന്‍ എന്നാണെങ്കിലും നുണകള്‍ പറഞ്ഞ് നടക്കുന്നയാളാണ് ചിത്രത്തിലെ സത്യനാരയണന്‍ എന്ന കഥാപാത്രം. ചില പ്രശ്‌നങ്ങള്‍ മറയ്ക്കാനായി നുണകള്‍ പറഞ്ഞു. പിന്നീട് ആ നുണ മറയ്ക്കാനായി വേറെ നുണകളും സത്യ നാരാണന്‍ പറയുന്നു.


നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ട് തിരിച്ചു വരുന്നതാണ് ചിത്രത്തിന് മേല്‍ ഇത്രയും പ്രതീക്ഷ. എന്നാല്‍ ഇരുവരുടെയും പഴയകാല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് കിങ് ലയറിലുണ്ടാകുക എന്ന് സംവിധായന്‍ ലാല്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. പക്ഷേ ചിത്രം പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്നതാകുമെന്നും സംവിധായകന്‍ ലാല്‍ പറയുന്നു

English summary
Dileep's King Liar shooting completed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam