For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും പിന്നാലെ ദിലീപെത്തും! ശുഭരാത്രിയ്ക്കും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

  |

  2019 ന്റെ ആദ്യ പകുതി കഴിയുമ്പോള്‍ ഹിറ്റ് സിനിമകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം നേടിയ പല സിനിമകളും ബോക്‌സോഫീസില്‍ അതിഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ബോക്‌സോഫീസില്‍ നൂറ് കോടിയും ഇരുന്നൂറ് കോടി ചിത്രങ്ങള്‍ പിറന്നതും ഈ വര്‍ഷമാണെന്നുള്ളത് പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. ഇനി ഈ ആഴ്ച വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ചാണ് ആകാംഷ.

  ശുഭരാത്രി, പതിനെട്ടാം പടി എന്നീ രണ്ട് ചിത്രങ്ങളാണ് ഈ ആഴ്ചയിലെ പ്രധാന റിലീസുകള്‍. ശുഭരാത്രിയില്‍ ജനപ്രിയ നടന്‍ ദിലീപ് നായകനായിട്ടെത്തുന്ന എന്നതും പതിനെട്ടാം പടിയില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുന്നു എന്നതുമാണ് പ്രധാന സവിശേഷതകള്‍. റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായ സിനിമകള്‍ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കൂടി കിട്ടിയെന്നുള്ള വിവവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

   ശുഭരാത്രിയ്ക്കും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

  ശുഭരാത്രിയ്ക്കും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

  ഈ വര്‍ഷം ദിലീപ് നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തുന്ന രണ്ടാമത്തെ ചിത്രമാണ് ശുഭരാത്രി. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ കെപിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജൂലൈ ആറിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന കാര്യം ദിലീപ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുകയാണ്. സിനിമയുടെ തിയറ്റര്‍ ലിസ്റ്റ് പുറത്ത് വരുന്നതോട് കൂടി കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവും. എന്തായാലും ദിലീപ് ആരാധകരും മലയാള സിനിമാപ്രേമികളും ശുഭരാത്രിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

   യഥാര്‍ഥ കഥ സിനിമയാവുമ്പോള്‍

  യഥാര്‍ഥ കഥ സിനിമയാവുമ്പോള്‍

  ചരിത്രത്തെ ആസ്പദമാക്കിയും യഥാര്‍ഥ സംഭവകഥകളെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങള്‍ക്ക് വലിയ സ്വീകരണമാണ് മലയാളത്തില്‍ ലഭിക്കുന്നത്. നൂറ് ശതമാനം ഫാമിലി എന്റര്‍ടെയിനറാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്ന ചിത്രത്തില്‍ അനു സിത്താരയാണ് ദിലീപിന്റെ നായികയായിട്ടെത്തുന്നത്. ഇരുവര്‍ക്കും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ദിലീപ് കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന ട്രെയിലറിലെ ദിലീപിന്റെ പ്രകടനം കണ്ട് ആരാധകര്‍ ഞെട്ടിയിരുന്നു. ഇവരെ കൂടാതെ വമ്പന്‍ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

  സിദ്ദിഖിനൊപ്പം വീണ്ടും..

  സിദ്ദിഖിനൊപ്പം വീണ്ടും..

  അടുത്തിറങ്ങിയ ദിലീപ് ചിത്രങ്ങളിലെല്ലാം ദിലീപിനൊപ്പം നടന്‍ സിദ്ദിഖന്റെ സാന്നിധ്യമുണ്ട്. ശുഭരാത്രിയിലും അങ്ങനെ തന്നെയാണ്. ദിലീപിനെ പോലെ ഒരു യഥാര്‍ഥ കഥാപാത്രമാണ് സിദ്ദിഖ് അവതരിപ്പിക്കുന്നത്. ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ് സാഹിബ് എന്ന വേഷത്തിലാണ് സിദ്ദിഖും അഭിനയിക്കുന്നത്. കരുനാഗപള്ളിയില്‍ താമസിച്ചിരുന്ന ആളാണ് ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ്. ഈ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു ശുഭരാത്രിയുടെ അവസാന ഷൂട്ടിംഗ് നടന്നത്. സിദ്ദിഖിന്റെ മകനായി നാദിര്‍ഷയാണ് എത്തുന്നത്. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം നാദിര്‍ഷ അഭിനയത്തിലേക്ക് തിരിച്ചെത്തി എന്നുള്ളതാണ് മറ്റൊരു പ്രത്യേകത.

  വമ്പന്‍ താരങ്ങള്‍

  വമ്പന്‍ താരങ്ങള്‍

  പ്രേക്ഷകരെ ത്രസിപ്പിക്കാനുള്ള ഘടകങ്ങളുമായിട്ടെത്തുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഹരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സുരാജ് വെഞ്ഞാറമൂട്, വിജയ് ബാബു, എന്നിങ്ങനെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ശുഭരാത്രിയുടെ ചിത്രീകരണം ആരംഭിച്ചത് മുതല്‍ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിച്ചിരുന്നു. റിലീസിന് മുന്നോടിയായി സിനിമയില്‍ നിന്നും പുറത്ത് വന്ന ഗാനങ്ങളും ടീസറും സോഷ്യല്‍ മീഡിയ വഴി തരംഗമായിരുന്നു. ഈ വര്‍ഷത്തെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കാന്‍ ശുഭരാത്രിയ്ക്ക് കഴിയുമെന്നുള്ള കാര്യത്തില്‍ സംശയമില്ല.

  മമ്മൂക്കയും ദിലീപും നേര്‍ക്ക്‌നേര്‍
   പതിനെട്ടാം പടി ഒപ്പമുണ്ട്..

  പതിനെട്ടാം പടി ഒപ്പമുണ്ട്..

  നേരത്തെ ശുഭരാത്രിയുടെ റിലീസ് ജൂലൈ അഞ്ചിനായിരുന്നു തീരുമാനിച്ചിരുന്നത്. ഈ ദിവസം മമ്മൂട്ടിയുടെ പതിനെട്ടാം പടിയും റിലീസ് ചെയ്യുകയാണ്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ്, ആര്യ എന്നിവരെല്ലാം അണിനിരക്കുന്നുണ്ട്. സ്‌കൂള്‍ പശ്ചാതലത്തിലൊരുക്കുന്ന സിനിമയില്‍ അറുപതിന് മുകളില്‍ പുതുമുഖങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ട്രെയിലര്‍ കണ്ട് ആരാധകരും അത്ഭുതപ്പെട്ടിരുന്നു. 2 മണിക്കൂര്‍ 35 മിനുറ്റ് ദൈര്‍ഘ്യമുള്ള പതിനെട്ടാം പടിയ്ക്കും ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ ആഴ്ച തിയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ ദിലീപും മമ്മൂട്ടിയും ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.

  English summary
  Dileep's movie Shubharathri get clean u certificate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X