»   » കാവ്യയ്‌ക്കൊപ്പം കറങ്ങാന്‍ ദിലീപ് പുതിയ പോര്‍ഷെ കാര്‍ സ്വന്തമാക്കി, ഇനിയെല്ലാം നല്ലതേ നടക്കൂ...

കാവ്യയ്‌ക്കൊപ്പം കറങ്ങാന്‍ ദിലീപ് പുതിയ പോര്‍ഷെ കാര്‍ സ്വന്തമാക്കി, ഇനിയെല്ലാം നല്ലതേ നടക്കൂ...

By: Rohini
Subscribe to Filmibeat Malayalam

കാവ്യ മാധവനുമായുള്ള വിവാഹത്തിന് ശേഷം ദിലീപിന് ശുക്രന്‍ തെളിഞ്ഞു. നിര്‍മാതാക്കളും തിയേറ്ററുടമകളും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് സിനിമാ പ്രതിസന്ധി മാറ്റിയതോടെ പ്രേക്ഷകര്‍ക്കും സിനിമാക്കാര്‍ക്കും ദിലീപ് 'ദ റിയല്‍ ഹീറോ' ആയി. എല്ലാത്തിനും കാരണം കാവ്യ തന്നെ..

ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല, കാവ്യ മാധവന്‍ കലിപ്പിലാണ്, എല്ലാത്തിനെയും പിടിച്ച് ശിക്ഷിക്കണം!!

ഇപ്പോഴിതാ വിവാഹത്തിന് ശേഷം ദിലീപ് പുതിയ കാറും സ്വന്തമാക്കിയിരിയ്ക്കുന്നു. വിവാഹവും വാഹനവും വീടുമൊക്കെ സ്വന്തമാക്കാന്‍ ഓരോ 'കറക്ട് ടൈം' ഉണ്ടെന്നാണല്ലോ ദാസനും വിജയനും ഉള്‍പ്പടെയുള്ള പഴമക്കാര്‍ പറഞ്ഞിരിയ്ക്കുന്നത്.

പോര്‍ഷെ കെയിന്‍

മഹാഗണി മെറ്റളിക് നിറത്തിലുള്ള പുതിയ പോര്‍ഷെ കെയിനാണ് ദിലീപ് വാങ്ങിയിരിയ്ക്കുന്നത്. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷയുടെ ലക്ഷ്വറി എസ് യു വി കെയിനിന്റെ പ്ലാറ്റിനം എഡീഷനാണ് ദിലീപ് സ്വന്തമാക്കിയിരിയ്ക്കുന്നത്.

ഇത് രണ്ടാം തവണ

ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദിലീപ് ഒരു പോര്‍ഷെ പനമേര സ്വന്തമാക്കിയിരുന്നു. അന്ന് വാങ്ങിയത് വെള്ള നിറത്തിലുള്ള കാറായിരുന്നു. അതിന് ശേഷം സ്വന്തമാക്കുന്ന രണ്ടാമത്തെ പോര്‍ഷെ കാറാണ് കെയിന്‍.

എന്താണ് വില

കൊച്ചിയിലെ പോര്‍ഷെ ഡിലര്‍ഷിപ്പില്‍ നിന്നാണ് ദിലീപ് കാര്‍ സ്വന്തമാക്കിയത്. ഏകദേശം 1.10 കോടി രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ് ഷോറൂം വില. പോര്‍ഷെയുടെ മിഡ് സൈഡ് ലക്ഷ്വറി ക്രോസോവര്‍ എസ് യുവിയായ കെയിന്‍ ഡിസലിന്റെ പ്രത്യേക എഡിഷനാണ് പ്ലാറ്റിനം.

മറ്റ് താരങ്ങള്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയും പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമാണ് ഈ അഡംബര എസ് യു വി സ്വന്തമായിട്ടുള്ള മറ്റ് മലയാളി താരങ്ങള്‍. 2002 ലായിരുന്നു പോര്‍ഷെ കെയിനിന്റെ രാജ്യാന്തര വിപണിയിലുള്ള അവതരണം. അന്ന് പുറത്തിറങ്ങിയ കെയിനിന്റെ രണ്ടാം തലമുറയാണ് ഇപ്പോള്‍ വിപണിയിലുള്ളത്.

English summary
Dileep's New Car Porsche Cayenne
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam