»   » സഹോദരീ പുത്രിക്കു വേണ്ടി ദിലീപ് അഭിനയിക്കുന്നു

സഹോദരീ പുത്രിക്കു വേണ്ടി ദിലീപ് അഭിനയിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ദിലീപ് നായകനാകുന്ന ചിത്രം നിര്‍മിക്കുന്ന സഹോദരിയുടെ മകള്‍. പി. ബാലചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന പിക് പോക്കറ്റ് ആണ് സഹോദരിയുടെ മകള്‍ ശിവാനി നിര്‍മിക്കുന്നത്. ശിവാനി എന്റര്‍ടെയ്ന്‍മെന്റ് എന്നാണു നിര്‍മാണ കമ്പനിയുടെ പേര്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്. ഒട്ടേറെ പേരുടെ അസോസിയേറ്റ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ബാലചന്ദ്രകുമാറിന്റെ ആദ്യ ചിത്രമാണിത്. മുംബൈ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം.നായികയെ തീരുമാനിച്ചിട്ടില്ല.

ബന്ധുക്കള്‍ക്കു വേണ്ടി ദിലീപ് ധാരാളം സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സഹോദരന്‍ അനൂപ് നിര്‍മിച്ച സിനിമയില്‍ ദിലീപ്അഭിനയിച്ചിട്ടുണ്ട്. സഹോദരീ പുത്രിക്കു വേണ്ടി ആദ്യമായിട്ടാണ് അഭിനയിക്കുന്നത്.

dileep

സിഐഡി മൂസ മുതലാണ് ദിലീപ് സ്വന്തം നിര്‍മാണ കമ്പനി തുടങ്ങിയത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ എന്നായിരുന്നു ദിലീപിന്റെ നിര്‍മാണ കമ്പനിയുടെ ബാനര്‍. പിന്നീട് ദിലീപ് സ്വന്തമായി വിതരണ കമ്പനിയും തുടങ്ങി.

ഭാര്യാ സഹോദരന്‍ മധു വാര്യര്‍ നിര്‍മിച്ച രണ്ടു ചിത്രത്തിലും ദിലീപ് അഭിനയിച്ചിട്ടുണ്ട്. സ്വലേ ആയിരുന്നു മധു വാര്യര്‍ ആദ്യം നിര്‍മിച്ചത്. കാമറാമാന്‍ സുകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. പിന്നീട് മായാമോഹനി എന്ന സൂപ്പര്‍ഹിറ്റ് ചിത്രവും നിര്‍മിച്ചു. കോടികള്‍ ലാഭമുണ്ടാക്കിയ ചിത്രമായിരുന്നു മായാമോഹിനി. ഇനിനിടെ ദിലീപ് ഗ്രാന്‍ഡ് പ്രൊഡക്#ഷന്റെ ബാനറില്‍ നിര്‍മിച്ച ചില സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ മഞ്ജുനാഥ് എന്ന വേറൊരു നിര്‍മാണ കമ്പനിയും വിതരണകമ്പനിയും തുടങ്ങിയിരുന്നു. മഞ്ജുവുമായി വേര്‍പിരിഞ്ഞതോടെ ആ നിര്‍മാണ കമ്പനിയും ഉപേക്ഷിച്ചു. ദിലീപിനും പാര്‍ട്ണര്‍ഷിപ്പുള്ള കമ്പനിയാണ് ശിവാനി എന്റര്‍ടെയ്ന്‍മെന്റ്.

English summary
Dileep's Pick Pocket will be produced by his niece Shivani Suraj

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam