For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപേട്ടന്റെ മാസ് എന്‍ട്രി ഉടനുണ്ടാവും! പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് തിരക്കുകളിലേക്ക് ദിലീപ്..!

  |

  കഴിഞ്ഞ കാലങ്ങളില്‍ ജനപ്രിയ താരം ദിലീപിന്റെ ജീവിതത്തില്‍ പലതരത്തിലുള്ള പ്രതിസന്ധികള്‍ രൂപപ്പെട്ടിരുന്നെങ്കിലും അതിനെയെല്ലാം മറികടന്ന് താരത്തിന്റെ ഒരു മാസ് എന്‍ട്രിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ വര്‍ഷമിറങ്ങിയ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവം തിയറ്ററുകളില്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

  dillep

  ലൂസിഫര്‍ ചിത്രീകരണം വരെ തടസ്സപ്പെടുത്തി! സിനിമ നേരിടുന്ന വലിയ വെല്ലുവിളി വെളിപ്പെടുത്തി പൃഥ്വിരാജ്!!

  ദിലീപ് സിനിമാ ജീവിതത്തില്‍ നിന്നും താല്‍കാലികമായി ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവാനുള്ള ഒരുക്കത്തിലാണ് ദിലീപ്. ചിത്രീകരണം നേരത്തെ ആരംഭിച്ച പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ടമാണ് ആരംഭിക്കാനിരിക്കുന്നത്.

  ടൊവിനോയുടെ ബ്രില്ല്യന്‍സ് ഏറ്റേ? അബ്രഹാമും കൂടെയും മിന്നിക്കുമ്പോള്‍ ഒപ്പമെത്താന്‍ മറഡോണയും!

  പ്രൊഫസര്‍ ഡിങ്കന്‍

  പ്രൊഫസര്‍ ഡിങ്കന്‍

  ദിലീപ് നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍. ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും ദിലീപ് ജയിലില്‍ പോയതോട് കൂടി അനിശ്ചിതത്തിലായ സിനിമയുടെ ഷൂട്ടിംഗ് വീണ്ടും ആരംഭിക്കാന്‍ പോവുകയാണ്. അആഗസ്റ്റില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. രാമചന്ദ്ര ബാബുവിന്റെ സംവിധാനത്തിലെത്തുന്ന ആദ്യ സിനിമയാണിത്. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

   തിരക്കഥയിലെ മാറ്റം

  തിരക്കഥയിലെ മാറ്റം

  ദുബായ്, എറണാകുളം, എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. പ്രൊഫസര്‍ ഡിങ്കന്റെ കഥയില്‍ ചെറിയൊരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കുടുംബ പ്രേക്ഷകര്‍ക്ക് കൂടി ഇഷ്ടപ്പെടുന്ന തരത്തിലേക്കാണ് സിനിമയുടെ കത മാറ്റിയിട്ടുള്ളതെന്നാണ് സംവിധായകന്‍ പറഞ്ഞിരുന്നത്. റാഫിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്.

   നമിതയും ദിലീപും വീണ്ടുമൊന്നിക്കുന്നു..

  നമിതയും ദിലീപും വീണ്ടുമൊന്നിക്കുന്നു..

  നമിത പ്രമോദ് ദിലീപ് കൂട്ടുകെട്ടിലെത്തുന്ന മറ്റൊരു ചിത്രം കൂടിയാണിത്. മുന്‍പ് സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ, എന്നിങ്ങനെ ഇരുവരും നായിക നായകന്മാരായി അഭിനയിച്ച ഒരുപാട് സിനിമകള്‍ റിലീസിനെത്തിയിരുന്നു. ഈ വര്‍ഷമെത്തിയ കമ്മാരസംഭവത്തിലും ദീലിപിന്റെ നായിക നമിതയായിരുന്നു. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ശ്രിന്ദ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ത്രിഡി സിനിമ

  ത്രിഡി സിനിമ

  ഒരു മജീഷ്യന്റെ കഥ പറയുന്ന പ്രൊഫസര്‍ ഡിങ്കന്‍ ഒരു ത്രിഡി സിനിമയായിട്ടാണ് നിര്‍മ്മിക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കി എത്തുന്ന ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ അവതരിപ്പിക്കുന്ന മാജിക് ഷോ യില്‍ നടക്കുന്ന അബദ്ധങ്ങളും മറ്റുമാണ് കാണിക്കുന്നത്. പാതിവഴിയില്‍ മുടങ്ങിയ പോയ സിനിമയുടെ ചിത്രീകരണം ദുബായില്‍ നിന്നുമായിരിക്കും തുടങ്ങുക എന്നും സൂചനയുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തുമോ എന്ന കാര്യത്തിലും സംശയമുണ്ട്.

   ദിലീപിന്റെ സിനിമകള്‍

  ദിലീപിന്റെ സിനിമകള്‍

  പുതുമുഖ സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവമായിരുന്നു ദിലീപിന്റെ സിനിമ ഈ വര്‍ഷമെത്തിയ ചിത്രം. ബിഗ് ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളില്‍ നല്ല അഭിപ്രായം നേടിയിരുന്നെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. വിഷുവിന് മുന്നോടിയായിട്ടാണ് കമ്മാരസംഭവം റിലീസിനെത്തിയത്. നാദിര്‍ഷയുടെ സംവിധാനത്തിലെത്തുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയാണ് ദിലീപ് ഏറ്റെടുത്തിരിക്കുന്ന മറ്റൊരു സിനിമ. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

  English summary
  Dileep's Professor Dinkan shoot starting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X