»   » സാമ്പത്തിക പരാജയങ്ങള്‍ അറിയാത്ത ജനപ്രിയന്‍, ദിലീപിനെതിരെയുള്ള കുരുക്ക് മുറുകുന്നു !!

സാമ്പത്തിക പരാജയങ്ങള്‍ അറിയാത്ത ജനപ്രിയന്‍, ദിലീപിനെതിരെയുള്ള കുരുക്ക് മുറുകുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജനപ്രിയ നായകനെതിരെയുള്ള കുരുക്കുകള്‍ മുറുകുന്നു. നിരവധി ആരോപണങ്ങളാണ് ദിലീപിനെതിരെ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

സമീപ കാലത്ത് പുറത്തിറങ്ങിയ 14 ദിലീപ് ചിത്രങ്ങളില്‍ ഒന്‍പതും പരാജയമായിരുന്നു എന്നിട്ടും ദിലീപിന് സാമ്പത്തികമായി മെച്ചമായിരുന്നു. നേട്ടങ്ങള്‍ മാത്രം സ്വന്തമാക്കി മുന്നേറുന്നതിനെക്കുറിച്ചാണ് അന്വേഷിക്കുന്നത്. ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ താരം നടത്തിയിട്ടുണ്ടെന്നതിനുള്ള തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്.

സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നു

അടിക്കടിയുണ്ടായ പരാജയങ്ങളിലും സാമ്പത്തിക പ്രതിസന്ധിയില്ലാതെയാണ് ദിലീപ് മുന്നേറിയിരുന്നത്. 14 സിനിമകളില്‍ ഒന്‍പതെണ്ണവും പാരജയപ്പെട്ടപ്പോഴും സാമ്പത്തിക വിഷയം താരത്തിനെ ബാധിച്ചിരുന്നില്ല. ഇതാണ് അന്വേഷണ ഏജന്‍സി പരിശോധിച്ചുകൊണ്ടിരിക്കുന്നത്.

കേന്ദ്ര ഏജന്‍സികള്‍ രംഗത്ത്

ദിലീപ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്. മള്‍ട്ടിപ്ലക്‌സില്‍ നിന്നും മറ്റുമായി നടന്‍ സ്വന്തമാക്കിയ ഓഹരികളെക്കുറിച്ചും മറ്റു സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

താരസംഘടനയുടെ സമാഹരണത്തിലെ പങ്ക്

താരസംഘടനയുടെ സാമ്പത്തിക സമാഹരണത്തില്‍ ദിലീപിന് പ്രധാന പങ്കുണ്ടെന്നുള്ള കാര്യവും അന്വേഷിക്കുന്നുണ്ട്. ദിലീപിന്റെ സിനിമകളുടെയും മറ്റ് സാമ്പത്തിക ഇടപാടുകളുടെയും കണക്കുകള്‍ പരിശോധിക്കും.

മോശം പ്രവണതകള്‍ക്ക് അവസാനമിടും

ദിലീപിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നതോടു കൂടി സിനിമയിലെ മോശം പ്രവണതകള്‍ക്ക് തടയിടാന്‍ കൂടിയാണ് അധികൃതര്‍ ശ്രമിക്കുന്നത്.

സംശയിക്കാന്‍ കാരണമായത്

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണം ഏറ്റെടുത്തു, ഒന്നാമത്തെ സീസണില്‍ പരാജയപ്പെട്ടിട്ടും ക്രിക്കറ്റ്, ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റുകള്‍ നടത്തിയതുമൊക്കെയാണ് സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് വഴി തെളിയിച്ചത്. തുടക്കത്തില്‍ ദിലീപിനെക്കുറിച്ചാണെങ്കിലും പിന്നീട് ഈ അന്വേഷണം മറ്റു താരങ്ങളിലേക്ക് വഴിമാറുമോ എന്ന കാര്യം കണ്ടറിയേണ്ടതുണ്ട്.

കേസ് മുറുകുന്നു

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായത് സിനിമാ്പ്രവര്‍ത്തകരെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചൊരു സംഭവമായിരുന്നു. സംശയങ്ങളും ആരോപണമുനകളും താരത്തിന് നേരെ നീങ്ങുമ്പോഴും താരസംഘടനയും താരങ്ങളും താരത്തിനൊപ്പമായിരുന്നു.

English summary
Dileep's transcations will investigated by central agenies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam