Don't Miss!
- News
ജാര്ഖണ്ഡിലെ ധന്ബാദില് വന് തീപ്പിടുത്തം, 14 മരണം, മരിച്ചവരില് 3 കുട്ടികളും
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്മാര് കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ദിലീപേട്ടന്റെ മാസ് തുടരും! സിനിമയില് ഇടവേളയില്ല, 2 കണ്ട്രീസ് മാത്രമല്ല 3 കണ്ട്രീസുമുണ്ട്!!
ജനപ്രിയ നടന് ദിലീപിന്റെ സിനിമകള്ക്ക് പണ്ട് മുതല് ഇന്ന് വരെയും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പ്രഖ്യാപനം മുതല് വാര്ത്തകളില് നിറയുന്ന ദിലീപ് ചിത്രങ്ങള് ഒരുപാടാണ് ഇപ്പോള് അണിയറയിലുള്ളത്. അടുത്തിടെ ദിലീപ് സിനിമാ ജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്ട്ടുകള് പ്രചരിച്ചിരുന്നെങ്കിലും പുതിയ സിനിമകളെ കുറിച്ചുള്ള വാര്ത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
മമ്മൂക്കയുടെ യാത്ര കേരളത്തിലും മിന്നിക്കും! ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി ആന്റോ ജോസഫ്
ചിത്രീകരണം പൂര്ത്തിയാക്കി അടുത്തതായി വരാനിരിക്കുന്ന ചിത്രം പ്രൊഫസര് ഡിങ്കനാണ്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തുന്ന സിനിമയെ കുറിച്ചിട്ടുള്ള വാര്ത്തകളുംു അടുത്തിടെ പുറത്ത് വന്നിരുന്നു. ഇതിനൊപ്പമാണ് റാഫി-ദിലീപ് കൂട്ടുക്കെട്ടിലെ സിനിമയെ കുറിച്ചുള്ള വിവരങ്ങള് പ്രചരിച്ചത്. ദിലീപിന്റെ ഹിറ്റ് സിനിമകളിലൊന്നിന്റെ രണ്ടാം ഭാഗമാണ് വരുന്നതെന്നാണ് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.

ദിലീപ്-റാഫി കൂട്ടുകെട്ട്
മലയാളത്തില് ഒരുപാട് കൂട്ടുകെട്ടുകളുണ്ട്. അതില് ദിലീപ്-റാഫി കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം തന്നെ സൂപ്പര് ഹിറ്റുകളായിരുന്നു. ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമയായ പഞ്ചാബിഹൗസിലൂടെയായിരുന്നു ദിലീപും റാഫിയും ആദ്യമായി ഒന്നിക്കുന്നത്. ശേഷം തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, ചൈന ടൗണ്, റിംഗ് മാസ്റ്റര്, എന്നിങ്ങനെ ഒട്ടനവധി സിനിമകളിലായിരുന്നു ഇരുവരും ഒന്നിച്ചെത്തിയത്. റാഫി തിരക്കഥ ഒരുക്കിയ 2 കണ്ട്രീസായിരുന്നു ഇരുവരും ഒന്നിച്ച അവസാന സിനിമ. 2 കണ്ട്രീസ് തിയറ്ററുകളില് ഗംഭീര പ്രകടനം നടത്തിയ ചിത്രമായിരുന്നു.

വീണ്ടുമൊന്നിക്കുന്നു..
റാഫിയ്ക്കൊപ്പം ദിലീപ് വീണ്ടുമൊന്നിക്കുന്നതായി പലപ്പോഴും വാര്ത്തകള് വന്നിരുന്നു. സിനിമയെ കുറിച്ച് പല സൂചനകളും ആരാധകരിലേക്ക് എത്തിയിരുന്നെങ്കിലും കൂടുതല് വിവരങ്ങള് അണിയറ പ്രവര്ത്തകര് പങ്കുവെച്ചിരുന്നില്ല. ഇപ്പോളിതാ കൂട്ടുകെട്ടിലെ സിനിമയെ കുറിച്ചുള്ള വാര്ത്ത വീണ്ടും വന്നിരിക്കുകയാണ്. ദിലീപ് നായകനായി അഭിനയിച്ച 2 കണ്ട്രീസിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിശേഷം.

3 കണ്ട്രീസ്
സഹോദരന്മാരായ റാഫിയും ഷാഫിയും ചേര്ന്നായിരുന്നു 2 കണ്ട്രീസ് ഒരുക്കിയത്. പുറത്തെത്തിയ സിനിമ 2015 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു. ദിലീപും മംമ്ത മോഹന്ദാസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയില് ഇഷ തല്വാര്, അജു വര്ഗീസ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിജരാഘവന്, എന്നിങ്ങനെ ഒരുപാട് താരങ്ങള് സിനിമയിലുണ്ടായിരുന്നു. 2 കണ്ട്രീസിന് ശേഷം 3 കണ്ട്രീസ് എന്ന പേരിലായിരിക്കും സിനിമയുടെ രണ്ടാം ഭാഗം വരുന്നത്. അടുത്ത സിനിമയും ഇതേ കൂട്ടുക്കെട്ടിലായിരിക്കും എത്തിക്കുകയെന്നാണ് സൂചന.

അടുത്ത ബ്ലോക്ബസ്റ്റര്
സിനിമയെ കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇനിയും വന്നിട്ടില്ല. അതേ സമയം യുഎസില് നിന്നുമായിരിക്കും 3 കണ്ട്രീസിന്റെ ഷൂട്ടിംഗ് നടക്കുകയെന്നാണ് സൂചന. ദിലീപിനും മംമ്ത മോഹന്ദാസിനുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന് മറ്റൊരു താരം കൂടി സിനിമയിലുണ്ടാവുമെന്നും റിപ്പോര്ട്ടുകള് ഉണ്ട്. വരും ദിവസങ്ങളില് ചിത്രത്തെ കുറിച്ച് കൂടുതല് വിവരങ്ങള് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രൊഫസര് ഡിങ്കന് വരുന്നു
പ്രശ്സത ഛായഗ്രഹകന് രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണ് പ്രൊഫസര് ഡിങ്കന്. റാഫി തിരക്കഥ ഒരുക്കി ദിലീപ് നായകനാവുന്ന പ്രൊഫസര് ഡിങ്കന് ചിത്രീകരണം ആരംഭിച്ചിരുന്നു. കമ്മാരസംഭവത്തിന് ശേഷം നമിത പ്രമോദാണ് സിനിമയിലും നായിക. ദിലീപിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും പ്രൊഫസര് ഡിങ്കനില് ഉണ്ടാവുക. ചിത്രത്തില് ഒരു മാജിക്കുക്കാരനായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. ഈ വര്ഷം തന്നെ സിനിമയുടെ റിലീസ് ഉണ്ടാവുമോ എന്നതിനെ കുറിച്ച് കൂടുതല് വിവരങ്ങളില്ലെങ്കിലും ആരാധകര് വലിയ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

ഡിങ്കന് മാത്രമല്ല
പ്രൊഫസര് ഡിങ്കന് വേണ്ടി മാത്രമല്ല മറ്റൊരു ദിലീപ് ചിത്രത്തിനും റാഫി തിരക്കഥ ഒരുക്കുന്നുണ്ട്. പി ബാലചന്ദ്ര കുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിക്ക് പോക്കറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമ പ്രൊഫസര് ഡിങ്കന് ശേഷമായിരിക്കും ആരംഭിക്കുന്നത്. ചിത്രത്തില് ദിലീപ് ഒരു പോക്കറ്റടിക്കാരന്റെ വേഷത്തിലായിരിക്കും അഭിനയിക്കുന്നതെന്നാണ് സൂചന. 3 കണ്ട്രീസ് കൂടി വരുന്നതിനാല് ഉടന് തന്നെ സിനിമ ഉണ്ടാവുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല് വിവരങ്ങളില്ല.
-
'സാമന്തയെ ആദ്യം കണ്ട മൊമന്റ് ഭയങ്കര ഫണ്ണിയാണ്, ആൾ സെറ്റിലേക്ക് വന്നാലേ എനർജിയാണ്; ദുൽഖർ ജ്യേഷ്ഠനെ പോലെ': ദേവ്
-
ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു
-
'കുട്ടിമണി എന്റെ മകളാണെന്ന് അറിയാമോ?, വൈകാതെ അത് അറിയും, അവൾ എന്നെ അമ്മയെന്നാണ് വിളിക്കുന്നത്'; റിമി ടോമി