»   » മറഡോണ 10, സച്ചിന്‍ 10, മെസി 10, പെലെ 10... ഞാനും 10; രസകരമായ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മറഡോണ 10, സച്ചിന്‍ 10, മെസി 10, പെലെ 10... ഞാനും 10; രസകരമായ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

Written By:
Subscribe to Filmibeat Malayalam

ദിലീപ് നായകനായി എത്തുന്ന വെല്‍ക്കം ടു സെന്‍ട്രല്‍ ജയലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വളരെ രസകരമായ ഈ പോസ്റ്ററില്‍ നിന്ന് തന്നെ വ്യക്തമാണ്, ചിത്രത്തില്‍ ഏത്രത്തോളം ചിരിക്കാനുള്ള വകയുണ്ട് എന്ന്.

കായിക താരങ്ങളായ മറഡോണയെയും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും മെസിയെയും പെലയെയും പോലെ താനും പത്താം നമ്പറുകാരനാണെന്ന ബോഡും പിടിച്ചു നില്‍ക്കുന്ന ജയില്‍ പുള്ളി.


 welcome-to-central-jail

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സുന്ദര്‍ ദാസും ദിലീപും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിനുണ്ട്. മറ്റൊരാള്‍ ചെയ്ത കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്ന ഉണ്ണി എന്ന കഥാപാത്രമായിട്ടാണ് ദിലീപ് എത്തുന്നത്.


വേദികയാണ് നായിക. കലാഭവന്‍ ഷാജോണ്‍, അജു വര്‍ഗ്ഗീസ്, ഹരീഷ് പെരുമണ്ണ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുധീര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. വൈശാഖ് രാജന്‍ നിര്‍മിയ്ക്കുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളിലെത്തും.

English summary
Dileep's upcoming Malayalam film Welcome To Central Jail is one of the most awaited movies of this season as it is expected to be a completed fun ride. Much to the happiness of Dileep fans, the makers of the film have come up with the first official poster of Welcome To The Central jail. Take a look.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam