»   » കാവ്യയോടും അമ്മയോടും മീനാക്ഷിയോടും ജയിലിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ്,ഇപ്പോഴത്തെ അവസ്ഥ

കാവ്യയോടും അമ്മയോടും മീനാക്ഷിയോടും ജയിലിലേക്ക് വരരുത് എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ്,ഇപ്പോഴത്തെ അവസ്ഥ

Posted By: Rohini
Subscribe to Filmibeat Malayalam

അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ മാധവന്‍ ജയിലിലേക്ക് വരാത്തത് ചിലര്‍ ശ്രദ്ധിച്ചിരുന്നു. അനുജന്‍ അനൂപ് മാത്രമാണ് വിവരങ്ങള്‍ അറിയിക്കാന്‍ ജയിലില്‍ ദിലീപിനെ വന്ന് കാണുന്നത്. പലരെയും കാണാന്‍ ദിലീപ് കൂട്ടാക്കാറില്ല.

കാവ്യയ്ക്ക് മാനുഷിക പരിഗണന, അറസ്റ്റ് ചെയ്യാന്‍ മാത്രം തെളിവുകളൊന്നുമില്ല.. തല്‍ക്കാലം ആശ്വസിക്കാം !

മാധ്യമങ്ങളെ ഭയക്കുന്നത് കൊണ്ട് കാവ്യ പുറത്തേക്ക് പോലും ഇറങ്ങുന്നില്ല എന്നാണ് കേട്ടത്. എന്നാല്‍ കാവ്യ മാധവനോടും അമ്മയോടും മകള്‍ മീനാക്ഷിയോടും ജയിലിലേക്ക് വരണ്ട എന്ന് നിര്‍ദ്ദേശിച്ചത് ദിലീപ് തന്നെയാണത്രെ.

കാവ്യ എന്തുകൊണ്ട് പോയില്ല

ജയിലില്‍ കിടക്കുന്ന ദിലീപിനെ കാണാന്‍ എന്തുകൊണ്ട് ഭാര്യ കാവ്യ മാധവന്‍ പോയില്ല എന്ന് ചിലര്‍ ചര്‍ച്ച ചെയ്തിരുന്നു. പുറത്തേക്കിറങ്ങിയാല്‍ മാധ്യമങ്ങള്‍ പൊതിയും എന്ന് ഭയന്നാണത്രെ കാവ്യ ജയിലില്‍ വരാതിരുന്നത്. മാത്രമല്ല കേസില്‍ കാവ്യയും സംശയത്തിന്റെ നിഴലിലാണ്.

ദിലീപ് പറഞ്ഞു

ഈ സാഹചര്യത്തില്‍ തന്നെ കാണാന്‍ ജയിലിലേക്ക് വരണ്ട എന്ന് ഭാര്യ കാവ്യയോടും മകള്‍ മീനാക്ഷിയോടും അമ്മയോടും പറഞ്ഞത് ദിലീപ് തന്നെയാണ്. സഹോദരന്‍ അനൂപിലൂടെ പുറത്ത് നടക്കുന്ന കാര്യങ്ങളെല്ലാം ദിലീപ് അറിയുന്നുണ്ട്.

ഫോണ്‍ വിളിക്കും

ജയിലിലെ ഫോണില്‍ നിന്ന് ദിലീപ് വീട്ടിലേക്ക് വിളിക്കാറുണ്ട്. അപ്പോള്‍ അമ്മയോടും കാവ്യയോടും മകളോടും സംസാരിക്കും. മകള്‍ക്ക് പരീക്ഷ അടുത്തതിനാല്‍ വേണ്ട മാനസിക പിന്തുണയും ദിലീപ് നല്‍കുന്നുണ്ട്.

ദിലീപിനെ തളര്‍ത്തിയത്

കേസില്‍ കാവ്യയെ അറസ്റ്റ് ചെയ്യുമോ എന്ന ഭീതി ദിലീപിനെ തളര്‍ത്തിയിരുന്നു. ജാമ്യ നിഷേധിച്ചതോടെ ദിലീപ് മാനസികമായി തളര്‍ന്നു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ദിലീപിനെ വേദനിപ്പിക്കുന്നു. കന്യസ്ത്രീകള്‍ ജയിലില്‍ നല്‍കിയ കൗണ്‍സിലിങ് ദിലീപിന് ശക്തി നല്‍കി എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

സഹതടവുകാര്‍

ദിലീപിന് സഹതടവുകാര്‍ ആശ്വാസം നല്‍കുന്നുണ്ട് എന്നും കേള്‍ക്കുന്നു. കഞ്ചാവ് കേസില്‍ അറസ്റ്റിലായ ഇടുക്കിക്കാരനും മോഷണക്കേസില്‍ അറസ്റ്റിലായ തമിഴനുമാണ് ദിലീപിന്റെ സഹതടവുകാര്‍. തുടക്കത്തില്‍ സഹതടവുകാരുമായി ഇടപഴകാതിരുന്ന താരം ഇപ്പോള്‍ സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടത്രെ.

Dileep's First Wife Was Not Manju Warrier

അനുഭവങ്ങള്‍ പറയുന്നു

കലാഭാവനില്‍ മിമിക്രി കളിച്ചു നടന്ന ഓര്‍മകളെ കുറിച്ചും കലാഭവന്‍ മണിയെ കുറിച്ചുമൊക്കെ ദിലീപ് സഹതടവുകാരോട് സംസാരിക്കാറുണ്ടത്രെ. ഈ മാസം എട്ടിനാണ് ദിലീപിന്റെ റിമാന്റ് കാലാവധി അവസാനിക്കുന്നത്.

English summary
Dileep said to Kavya, Mother and Daughter that don't come jail

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam